/indian-express-malayalam/media/media_files/P40Px8gFDGXxT60mcBVY.jpg)
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ
ബോളീവുഡിന്റെ രാജാവ് തന്നെയാണ് കിങ്ങ് ഖാൻ എന്നു വിളിക്കപ്പെടുന്ന ഷാരൂഖ് ഖാൻ. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എക്കാലത്തെയും മികച്ച നടൻ. 50 രൂപ പ്രതിഫലത്തിൽ നിന്ന് സ്വന്തം കഠിനാധ്വാനവും പ്രയത്നവും കൊണ്ട് അദ്ദേഹം നേടിയെടുത്ത ഓരോ നേട്ടവും ഏതൊരാൾക്കും സ്വപ്നം കാണാനും അതു പടുത്തുയർത്താനും അത്മവിശ്വാസം നൽകുന്നതാണ്.
ആയിരം കോടി രൂപക്ക് മുകളിലാണ് ഷാരൂഖിന്റെ അവസാനമിറങ്ങിയ രണ്ടു ചിത്രങ്ങളും കളക്റ്റ് ചെയ്തത്. കുറച്ചേറെ വർഷങ്ങളായി കൂടുതലും പരാജയം നേരിടേണ്ടി വന്ന ബോളിവുഡ് ചിത്രങ്ങൾക്കിടയിൽ പത്താൻ, ജവാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷാരൂഖ് ഈ നേട്ടം കൈവരിച്ചത് താരത്തിന്റെ കഴിവിനൊപ്പം ആ വ്യക്തിപ്രഭാവം കൊണ്ടുകൂടിയാണ്. ലോകത്തിലെ ഏറ്റവും ധനികരായ സെലിബ്രിറ്റികളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. 770 ദശലക്ഷം ഡോളർ ആസ്തിയുള്ള ഷാരൂഖ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കൂടതെ ഐപിഎൽ ഫ്രാഞ്ചൈസി മുതൽ മുംബൈയിൽ കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന മന്നത്ത് എന്ന മാൻഷൻ വരെ ഷാരൂഖ് തന്റെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളാണ്.
മന്നത്ത്
മുംബൈയുടെ ഹൃദയ ഭാഗത്താണ് ഷാരൂഖ് ഖാന്റെ ആഢംബര വീടായ മന്നത്ത് സ്ഥിതിചെയ്യുന്നത്. 2001ൽ 13.32 കോടി രൂപയ്ക്ക് വാങ്ങിയ വീടിന്റെ ഇന്നത്തെ മൂല്യം ഏകദേശം 200 കോടി രൂപക്ക് മുകളിലാണ്. ഗൗരി ഖാൻ, ആർക്കിടെക്റ്റായ ഡിസൈനർ കൈഫ് ഫക്വിഹുമായി ചേർന്ന് രൂപകൽപ്പന ചെയ്ത മന്നത്തിൽ,നിരവധി കിടപ്പുമുറികളും ലിവിംഗ് ഏരിയകളും, ജിംനേഷ്യം, വാക്ക്-ഇൻ വാർഡ്രോബ്, ലൈബ്രറി, വ്യക്തിഗത ഓഡിറ്റോറിയം എന്നിവയുൾപ്പെടെ ഏറെ ആഢംബര സൗകര്യങ്ങളുണ്ട്.
റെഡ് ചില്ലീസ് എന്റർടെയിൻമെന്റ്സ്
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ഇന്ത്യയിലെ ഏറ്റവും വലിയ VFX സ്റ്റുഡിയോകളിലും നിർമ്മാണ കമ്പനികളിലും ഒന്നാണ്. 2022-ൽ സ്ഥാപിതമായ ഈ പ്രൊഡക്ഷൻ ഹൗസ് ബോബ് ബിശ്വാസ്, മൈ നെയിം ഈസ് ഖാൻ, ഡിയർ സിന്ദഗി, ചെന്നൈ എക്‌സ്പ്രസ്, ദിൽവാലെ, റയീസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഇക്കണോമിക് ടൈംസിന്റെ കണക്കനുസരിച്ച് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ വാർഷിക വിറ്റുവരവ് 500 കോടി രൂപയാണ്.
ലണ്ടൻ ഹൗസ്
സെൻട്രൽ ലണ്ടനിലെ പാർക്ക് ലെയ്‌നിലാണ്, കിംഗ് ഖാന്റെ കൊട്ടാരതുല്യമായ വില്ല സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നതനുസരിച്ച്, ഈ വസ്തുവിന്റെ വില 183 കോടി രൂപയാണ്.
റോൾസ് റോയ്സ് കൂപ്പെ
7 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെ ഉൾപ്പെടെ കോടികൾ വിലവരുന്ന വിവിധ കമ്പനികളുടെ ആഢംബര കാറുകളാണ് ഷാരൂഖിന്റെ ഗാരേജിനു പകിട്ടു കൂട്ടുന്നത്. ബെന്റ്‌ലി കോണ്ടിനെന്റൽ GT, BMW i8, വോൾവോ BR9ൽ നിർമ്മിച്ച വാനിറ്റി വാൻ തുടങ്ങി നിരവധി കാറുകൾ ഷാരൂഖിന്റെ പക്കലുണ്ട്.
പാം ജുമൈറയിലെ വില്ല
100 കോടി രൂപ മൂല്യമുള്ള വില്ല ഷാരൂഖ് ഖാന്റെ ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൊന്നാണ്. ദുബായിലെ പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ പേര് ജന്നത്ത് എന്നാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഷാരൂഖ്, സുഹൃത്തും അഭിനേതാവുമായ ജൂഹി ചൗളയ്‌ക്കൊപ്പമാണ് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടീമിന്റെ സഹ-ഉടമയാണ് അദ്ദേഹം ഇപ്പോൾ. ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, തന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റസിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 55 ശതമാനം ഓഹരികൾ ഷാരൂഖ് സ്വന്തമാക്കിയിട്ടുണ്ട്. സ്പോർട്‌സ് ഇൻഫോ പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബ്രാൻഡ് മൂല്യം 718 കോടി രൂപയാണ്.
Check out More Entertainment Stories Here
- പാടിയ പാട്ടെല്ലാം ഹിറ്റ്; എൻ്റെ പല പാട്ടിന്റെയും ക്രെഡിറ്റ് ചിത്രയ്ക്ക് പോയി: ലതിക ടീച്ചർ പറയുന്നു
- നാവു പിഴച്ചതാണ്, ഐശ്വര്യയോട് ക്ഷമ ചോദിക്കുന്നു; ; വിവാദപരാമര്ശത്തില് അബ്ദുല് റസാക്ക്
- നാനാ പടേക്കർ ആരെയും തല്ലിയിട്ടില്ല, അത് സിനിമയിലെ രംഗം: വിവാദ വീഡിയോയ്ക്ക് മറുപടി പറഞ്ഞ് സംവിധായകൻ
- അവിടെ തീപാറും കളി; ഇവിടെ ഫ്ളൈയിംഗ് കിസ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.