/indian-express-malayalam/media/media_files/2025/10/17/sonakshi-sinha-pregnacy-rumours-fi-1-2025-10-17-16-08-01.jpg)
സൊനാക്ഷി സിൻഹ, സഹീർ ഇക്ബാൽ
ബോളിവുഡ് നടി സൊനാക്ഷി സിൻഹ ഗർഭിണിയാണോ അല്ലയോ? എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനു പിന്നാലെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ.
മുംബൈയിൽ നടന്ന ഒരു ഫാഷൻ ഷോയിൽ ചുവന്ന നിറത്തിലുള്ള ഫ്ലോറൽ അനാർക്കലി അണിഞ്ഞെത്തിയ സൊനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു. റെഡ് കാർപെറ്റിലെത്തിയ സോനാക്ഷി ദുപ്പട്ടയും കൈയും ഉപയോഗിച്ച് തൻ്റെ വയറു മറച്ചുപിടിക്കാൻ ശ്രമിച്ചത് ഗർഭം രഹസ്യമാക്കാനാണെന്ന് ഇതോടെ കമൻ്റുകളും വന്നു തുടങ്ങി.
Also Read: സമയമെടുക്കും, എൻ്റെ വിരലുകൾ വേദനിക്കുന്നുണ്ട്; ഹാങ്ങ് ഡ്രമ്മിനെ വരുതിയിലാക്കാൻ പേളി മാണി
ഇതാദ്യമായല്ല ഇത്തരം അഭ്യൂഹങ്ങൾ സൊനാക്ഷി നേരിടേണ്ടി വരുന്നത്. എന്നാൽ ഇപ്പോഴിതാ സൊനാക്ഷിയും ഭർത്താവ് ഇക്ബാലും സംശയങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
"കൈ വയറിനു മുകളിൽ വച്ച് പോസ് ചെയ്തതു കൊണ്ട് മാത്രം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗർഭധാരണത്തിനുള്ള ലോക റെക്കോർഡിന് ഉടമ (സ്നേഹമുള്ള അതിബുദ്ധിമാൻമാരായ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് 16 മാസവും അതിൽ കൂടുതലും)" എന്ന് സൊനാക്ഷി രസകരമായ ചിത്രങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Also Read: താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്; ജയസൂര്യയുടെ ചിത്രങ്ങൾ വൈറൽ
ബോളിവുഡ് നടിമാരിൽ ഏറെ ശ്രദ്ധേയയാണ് സൊനാക്ഷി സിൻഹ. മുതിർന്ന നടനും ടിഎംസി എം.പിയുമായ ശത്രുഘ്നൻ സിൻഹയുടെയും പൂനം സിൻഹയുടേയും പുത്രിയായ സൊനാക്ഷി കോസ്റ്റ്യൂം ഡിസൈനറെന്ന തന്റെ കരിയർ ഉപേക്ഷിച്ചാണ് അഭിനയരംഗത്ത് എത്തിയത്. 2010ൽ പുറത്തിറങ്ങിയ 'ദബാംഗ്' ആയിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. 'ദബാംഗ്' മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരുന്ന 'ഹീരാമണ്ഡി'യിൽ എത്തിനിൽക്കുന്നു സൊനാക്ഷിയുടെ കരിയർ.
2024ലാണ് സൊനാക്ഷിയും സഹീറും വിവാഹിതരായത്. സഹീറുമായുള്ള വിവാഹത്തിന് ആദ്യം സൊനാക്ഷിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ശത്രുഘ്‌നന്‍ സിന്‍ഹയും അമ്മ പൂനവും ദേഷ്യമെല്ലാം മാറ്റിവെച്ച് പങ്കെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Read More: അന്ന് പൂവുമായി പിറകെ നടന്നവൻ; ഇന്ന് 'മേരി'യുടെ നായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.