/indian-express-malayalam/media/media_files/2025/10/16/jayasurya-shaji-pappan-look-2025-10-16-16-43-21.jpg)
ജയസൂര്യ
കഴിഞ്ഞ ദിവസമാണ് ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ 'ആട് 3' ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഷാജി പാപ്പൻ ഗെറ്റപ്പിൽ എത്തിയ ജയസൂര്യയുടെ വീഡിയോ വൈറലായിരുന്നു.
Also Read: The Pet Detective Review: ഇത് ഷറഫുദ്ദീന്റെ 'സിഐഡി മൂസ'; ഫൺ റൈഡായി ദി പെറ്റ് ഡിറ്റക്ടീവ്, റിവ്യൂ
കഴിഞ്ഞ ഏതാനും വർഷങ്ങളായി താടി ലുക്കിലായിരുന്നു ജയസൂര്യ. കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു നടൻ താടി ലുക്ക് മെയിന്റൈൻ ചെയ്തത്. വർഷങ്ങൾക്കു ശേഷം താടി ലുക്ക് ഉപേക്ഷിച്ച് ഷാജി പാപ്പൻ ലുക്കിലേക്ക് തിരിച്ചെത്തിയ ജയസൂര്യയുടെ മേക്കോവറിലുള്ള സന്തോഷം പങ്കിടുകയാണ് നടന്റെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിത ജയസൂര്യ.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?
"താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്....," എന്ന തലക്കെട്ടോടെയാണ് സരിത ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. താടിയെടുക്കുന്നതിനു മുൻപുള്ള ചിത്രങ്ങളും ശേഷമുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമാസ്വാദനം സമ്മാനിക്കുകയും ചെയ്ത ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ 'ആട്' ഒന്നും രണ്ടും ഭാഗങ്ങൾ. 8 വർഷത്തിനു ശേഷമാണ് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി വേഷമിടുന്നത്. മലയാളികൾക്കിടയിൽ പ്രത്യേക ആരാധകവൃന്ദം തന്നെയുള്ള കഥാപാത്രമാണ് ഷാജി പാപ്പാൻ.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് തടങ്ങി വൻ താരനിര ഒന്നിക്കുന്ന ചിത്രമാണ് ആട് 3. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് നിർമിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
Also Read: അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.