scorecardresearch

വിവാഹനിശ്ചയത്തിന് നാഗ ചൈതന്യയും ശോഭിതയും തിരഞ്ഞെടുത്തത് 8.8.8; എന്താണ് ഈ തീയതിയുടെ പ്രത്യേകത?

ഓഗസ്റ്റ് എട്ടിന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ നാഗാർജുനയുടെ വസതിയിൽ നടന്ന സ്വകാര്യചടങ്ങിലായിരുന്നു ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹനിശ്ചയം 

ഓഗസ്റ്റ് എട്ടിന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ നാഗാർജുനയുടെ വസതിയിൽ നടന്ന സ്വകാര്യചടങ്ങിലായിരുന്നു ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹനിശ്ചയം 

author-image
Entertainment Desk
New Update
Nagachaithanya Wedding

തെലുങ്ക് സിനിമാലോകം മറ്റൊരു താരവിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം വ്യാഴാഴ്ച ഹൈദരാബാദ് ജൂബിലി ഹിൽസിലെ നാഗാർജനയുടെ വീട്ടിൽ നടന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയ വാർത്ത ട്വിറ്ററിൽ പങ്കിട്ടത്. 

Advertisment

“ഇന്ന് രാവിലെ 9:42 ന് നടന്ന ഞങ്ങളുടെ മകൻ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ശോഭിതയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇരുവർക്കും അഭിനന്ദനങ്ങൾ! അവർക്ക് സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു ജീവിതകാലം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!" എന്നായിരുന്നു നാഗാർജുനയുടെ ആശംസ കുറിപ്പ്. കുറിപ്പിനു താഴെ "8.8.8. അനന്തമായ പ്രണയത്തിൻ്റെ തുടക്കം” എന്നും നാഗാർജുന കുറിച്ചിരുന്നു. 

8.8.2024 എന്നതിനുപകരം '8.8.8' എന്ന് നാഗാർജുന കുറിച്ചതാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. എന്താണ് ഈ  '8.8.8'? എന്തുകൊണ്ടാണ് നാഗ ചൈതന്യയും ശോഭിതയും മോതിരമാറ്റത്തിന് ഈ നിർദ്ദിഷ്ട തീയതി തിരഞ്ഞെടുത്തതെന്ന് പലരും ആശ്ചര്യപ്പെട്ടു.

യാദൃശ്ചികമായി സംഭവിച്ചതല്ല ഇത്. 2024 ഓഗസ്റ്റ് 8, വളരെയധികം പ്രാധാന്യമുള്ള ദിവസമായാണ്  ജ്യോതിശാസ്ത്രജ്ഞരും സംഖ്യാശാസ്ത്രജ്ഞരും നോക്കി കാണുന്നത്. ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന നിരവധി റീലുകളും നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ കണ്ടെത്താം..

Advertisment

ജ്യോതിശാസ്ത്രജ്ഞരും സംഖ്യാശാസ്ത്രജ്ഞരും പറയുന്നതനുസരിച്ച്, 8.8.8 (2024 ആഗസ്റ്റ് എട്ടാം ദിവസം 8-ൻ്റെ ഗുണിതമാണ്), ഓഗസ്റ്റ് 8 സംഖ്യാശാസ്ത്രത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുള്ള ദിവസമാണ്. ഈ ദിവസം വ്യക്തികളിൽ ഊർജ്ജസ്വലമായ സ്വാധീനം ചെലുത്തുന്നുവെന്നും ആത്മീയ ഉണർവിനുള്ള മികച്ച അവസരമാണെന്നുമാണ് സംഖ്യാശാസ്ത്രജ്ഞരും മറ്റും പറയുന്നത്. 

ആത്മീയതയെ കുറിച്ച് സംസാരിക്കുന്ന മോട്ടിവേഷണൽ സ്പീക്കർ ഡോ നീതി കൗശിക്, തൻ്റെ യൂട്യൂബ് ചാനലിൽ, ലയൺസ് ഗേറ്റ് പോർട്ടൽ ഭൂമി-സിറിയസ് നക്ഷത്രവുമായി ഒത്തുചേരുന്ന സമയത്തെ അടയാളപ്പെടുത്തുന്നുവെന്ന് വിശദീകരിക്കുന്നു. ഇത് ഉയർന്ന ആത്മീയ ഊർജ്ജവും പരിവർത്തനവും സമ്മാനിക്കുന്ന ഒരു കോസ്മിക് വിന്യാസം സൃഷ്ടിക്കുന്നു. “ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്. ഈ സംഭവം സംഖ്യാശാസ്ത്രം, ജ്യോതിഷം എന്നിവയിൽ ആഴത്തിൽ വേരൂന്നിയതാണ്, ഇത് വ്യക്തിഗത വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഒരു അതുല്യമായ അവസരം നൽകുന്നു.

Read More

Nagachaithanya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: