scorecardresearch

ശ്വേതയ്ക്ക് എതിരായ കേസ് അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായത്: ദേവൻ

'അമ്മ ഇലക്ഷനെ ഒന്നു അസ്വസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്. അതാരാണെന്ന് എനിക്കറിയില്ല. ഇലക്ഷനെ തടയാനുള്ള ഒരു കാര്യമായിട്ടാണ് ഇപ്പോളിത് വരുന്നത്"

'അമ്മ ഇലക്ഷനെ ഒന്നു അസ്വസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്. അതാരാണെന്ന് എനിക്കറിയില്ല. ഇലക്ഷനെ തടയാനുള്ള ഒരു കാര്യമായിട്ടാണ് ഇപ്പോളിത് വരുന്നത്"

author-image
Entertainment Desk
New Update
Shwetha Menon Devan

സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോന് എതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസ് വലിയ രീതിയിൽ ചർച്ചയാവുകയാണ്.   തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ ആണ് ശ്വേതയ്ക്ക് എതിരെ പരാതിയുമായി എത്തിയത്. പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുക്കുകയും ചെയ്തു. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. 

Advertisment

ശ്വേത മേനോന്‍ അമ്മ പ്രസിഡന്‍റാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് പുതിയ കേസ് ഉയർന്നു വന്നിരിക്കുന്നത് എന്നതും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിത്തെളിച്ചിട്ടുണ്ട്. ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 

Also Read: ചിലർക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടി; ബാബുരാജിന് പരോക്ഷ വിമർശനവുമായി മാലാ പാർവ്വതി

ഇപ്പോഴിതാ ഈ വിഷയത്തിൽ ദേവൻ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ശ്വേതയ്ക്ക് എതിരായ കേസ് അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നാണ് താൻ കരുതുന്നതെന്നും അമ്മ ഇലക്ഷനെ ഒന്നു അസ്വസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്, അവരാണ് ഇതിനു പിന്നിലെന്നുമാണ് ദേവൻ പറയുന്നത്. 

Advertisment

Also Read: Swetha Menon Case: പരാതിയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേതാ മേനോൻ

"ശ്വേതയ്ക്ക് എതിരെയുള്ള കേസിനെ കുറിച്ച് കേട്ടപ്പോൾ ആദ്യം വേദനയാണ് തോന്നിയത്. നമ്മുടെ സഹപ്രവർത്തകർക്ക് ഇങ്ങനെയൊരു കാര്യം വരിക എന്നത് സങ്കടമാണ്. ഇത് ഭയങ്കര കഷ്ടമായി പോയല്ലോ എന്നാണ് ഞാൻ വിളിച്ചു സംസാരിച്ച അമ്മയിലെ അംഗങ്ങളെല്ലാം പറഞ്ഞത്. ഞാൻ ആ FIR കണ്ടു, അതിൽ പറഞ്ഞതെല്ലാം വാസ്തവവിരുദ്ധമാണ്. സിനിമ ആവശ്യപ്പെട്ടതിനു അനുസരിച്ചാണ് ശ്വേത അഭിനയിച്ചത്. സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോയെന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ്. മൊറാലിറ്റിയെ ബാധിക്കും എന്നൊക്കെയുള്ള പരാമർശങ്ങൾ FIRൽ കണ്ടു, അത് നോൺസെൻസ് ആണെന്നെ ഞാൻ പറയൂ."

Also Read: നിശബ്ദതയും കുറ്റകൃത്യമാണ്, ഇന്നു ഞാൻ നാളെ നീ: ശ്വേതയ്ക്ക് പിന്തുണയുമായി സാബുമോൻ

"അമ്മ ഇലക്ഷനുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ  പ്രചരണം നടക്കുന്ന സമയമാണ്.  ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ഈ ഇലക്ഷനെ ഒന്നു അസ്വസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്. ഈ ഇലക്ഷനെ തടയാനുള്ള ഒരു കാര്യമായിട്ടാണ് ഞാനിതിനെ കാണുന്നത്. അമ്മയെ തകർക്കാനുള്ള വഴിയായാണ് ഇതിനെ ആരൊക്കയോ നോക്കി കാണുന്നത് എന്നു തോന്നുന്നു," ദേവന്റെ പ്രതികരണമിങ്ങനെ.

അതേസമയം, തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി നടപടികളെന്നും  രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചതെന്നും. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നുവെന്നും നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹർജി നൽകിയിരിക്കുന്നത്. 

Also Read: ഞാൻ ഒളിവിൽ പോണോ? മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ: ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇർഷാദ്

Devan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: