scorecardresearch

ചിലർക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടി; ബാബുരാജിന് പരോക്ഷ വിമർശനവുമായി മാലാ പാർവ്വതി

വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിൻറെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലർക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് മനസിലാക്കുന്നതെന്ന് മാലാ പാർവതി പറയുന്നു

വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിൻറെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലർക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് മനസിലാക്കുന്നതെന്ന് മാലാ പാർവതി പറയുന്നു

author-image
WebDesk
New Update
Maala Parvathy

മാലാ പാർവ്വതി

കൊച്ചി: ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജ് എന്ന് സൂചന നൽകി നടി മാലാ പാർവതി ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിനുശേഷം ആണ് ആരോപണങ്ങൾ എല്ലാം ഉയർന്നുവന്നത്. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read:പരാതിയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേതാ മേനോൻ

വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിൻറെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലർക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് മനസിലാക്കുന്നതെന്ന് മാലാ പാർവതി പറയുന്നു.

Also Read:അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി; നടി ശ്വേത മേനോനെതിരെ കേസെടുത്ത് പൊലീസ്

Advertisment

ഹേമ കമ്മിറ്റിയിൽ നശിച്ച് പോയ അമ്മ സംഘടനയെ എണീപ്പിച്ച് നിർത്തിയത് ബാബു രാജ് ആണെന്നാണ് ചിലർ പറയുന്നതെന്ന് മാലാ പാർവ്വതി പറയുന്നു. "അദ്ദേഹത്തിൻറെ കൂടെ നിന്നവർക്കും അദ്ദേഹം വിട്ടുപോകുമെന്ന് തോന്നിയപ്പോഴും ആ സംഘത്തിന് ശക്തി കുറഞ്ഞ് പോകുമെന്ന് കരുതി അവർ തന്നെ സ്വാഭാവികമായും ചെയ്തതെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ശ്വേതയ്ക്ക് എതിരായ ആരോപണം വരുന്നത്. പാലേരിമാണിക്യം എന്ന സിനിമയിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നെല്ലാമുള്ള മോശമായ ആരോപണങ്ങൾ. കുക്കുവിനെതിരെ പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. എങ്ങനെ ജീവിക്കും ഈ നാട്ടിൽ".-മാലാ പാർവ്വതി ചോദിക്കുന്നു.

Also Read:അമ്മ തിരഞ്ഞെടുപ്പ്; മത്സര ചിത്രം വ്യക്തം; പ്രസിഡന്റ് സ്ഥാനത്തേക്ക് പോരാട്ടം ദേവനും ശ്വേതാ മേനോനും തമ്മിൽ

ശ്വേതാ മേനോൻ കടുത്ത സമ്മർദ്ദത്തിലാണെന്നും എന്നാൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും മാലാ പാർവ്വതി പറഞ്ഞു. കുക്കു പരമേശ്വരൻ ഇന്നുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വിവരമെന്നും മാലാ പാർവ്വതി പറഞ്ഞു. 

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ ടി നിയമത്തിലെ 67 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതിക്കാരൻ. കേസിൽ എഫ്‌ഐആർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Read More:ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരെ വിശദമായി ചോദ്യം ചെയ്യും

Malayalam Film Industry Amma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: