/indian-express-malayalam/media/media_files/2025/08/07/swetha-menon-new-2025-08-07-12-34-32.jpg)
ശ്വേതാ മേനോൻ (ഫൊട്ടൊ കടപ്പാട്-ഇൻസ്റ്റാഗ്രാം)
Swetha Menon Case: കൊച്ചി: ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് താരം. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം.
Also Read:മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
എഫ്ഐആറിലെ ബാലിശമായ വിശദാംശങ്ങൾ ചൂണ്ടികാട്ടിയും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ഹർജി 1.45ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാകും ഹർജി പരിഗണിക്കുക.
Also Read:ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരെ വിശദമായി ചോദ്യം ചെയ്യും
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ ടി നിയമത്തിലെ 67 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതിക്കാരൻ.
അതേസമയം ശ്വേതാ മോനോന് എതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്ന് നടി മാലാ പാർവ്വതി പറഞ്ഞു. ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിലാണ്. വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിൻറെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലർക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഞാൻ മനസിലാക്കുന്നതെന്ന് മാലാ പാർവതി പറഞ്ഞു.
അതേസമയം, ശ്വേതാ മോനോനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. നടി 25 വർഷങ്ങൾക്ക് മുമ്പും അടുത്ത് അഭിനയിച്ചതുമായ സിനിമകളുമായി ബന്ധപ്പെട്ടടക്കമാണ് ആരോപണങ്ങൾ. കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.അതിനാൽ കേസ് നിയമപരമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
Read More: സിനിമാ കോണ്‍ക്ലേവിലെ പരാമർശം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.