scorecardresearch

സിനിമാ കോണ്‍ക്ലേവിലെ പരാമർശം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല

കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം

കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം

author-image
WebDesk
New Update
Adoor Gopalakrishnan

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. അടൂരിനെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പട്ടികജാതി, പട്ടികവര്‍ഗക്കാരെ പ്രസംഗത്തിൽ അവഹേളിക്കുന്നില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായാണ് വിവരം.

Advertisment

കഴിഞ്ഞ ദിവസം നടന്ന സിനിമ കോൺക്ലേവിന്റെ സമാപന ചടങ്ങിലായിരുന്നു അടൂരിന്റെ വിവാദ പരാമർശം. സിനിമയെടുക്കാൻ ദലിത് വിഭാഗക്കാർക്കും സ്ത്രീകൾക്കും പരിശീലനം നൽകണമെന്നും ധനസഹായം കുറയ്ക്കണമെന്നുമായിരുന്നു അടൂര്‍ പറഞ്ഞത്. പരാമർശം വിവാദമായതോടെ വ്യപക വിമർശനമാണ് സംവിധായകനെതിരെ ഉയർന്നത്.

Also Read: ഞാൻ വരത്തനല്ല, 60 വർഷമായി സിനിമയിലുള്ള എനിക്ക് അഭിപ്രായം പറയാം: അടൂര്‍ ഗോപാലകൃഷ്ണൻ

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ആക്ടിവിസ്റ്റ് ദിനു വെയിലിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെയുള്ള വനിതാ സംഘടനകളും അടൂരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഘടനകൾ വനിതാ കമ്മീഷന് പരാതി നൽകി. വിഷയത്തിൽ അടൂരിനോട് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

Also Read: സര്‍ക്കാര്‍ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ആശ്വാസം; മെഡിസെപ്‌ പരിരക്ഷ 5 ലക്ഷമായി ഉയർത്തും

അതേസമയം, പരാമർശത്തിൽ ഉറച്ചു നിൽക്കുന്ന അടൂര്‍ ഗോപാലകൃഷ്ണൻ, മുൻ പരിചയമില്ലാത്തവർക്കാണ് സിനിമയെടുക്കാൻ സർക്കാർ സഹായം നൽകുന്നത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ക്യാമറാമാന്റെ ഔദാര്യത്തിലാണ് പലരും സിനിമയെടുത്തതെന്നും പരിശീലനം നൽകണമെന്നാണ് ഞാൻ ഉദ്ദേശിച്ചതെന്നും പറഞ്ഞു. സ്ക്രിപ്റ്റ് പരിശോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. സ്ക്രിപ്റ്റ് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കുമെന്നും അടൂർ പറഞ്ഞു. 

Read More: സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന; വിവിധ പോയിന്റുകളിൽ തിരച്ചിൽ

Controversy Adoor Gopalakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: