/indian-express-malayalam/media/media_files/2025/08/06/shwetha-menon-2025-08-06-14-55-03.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം നേടിയെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ കേസെടുത്ത് പൊലീസ്. മാർട്ടിൻ മേനാച്ചേരിയെന്ന വ്യക്തിയുടെ പരാതിയിൽ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസ് എടുത്തത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
Also Read: അതിഥികളെ 'പൊരിക്കുന്ന' ശാരിക ബിഗ് ബോസ് ഹൗസിലും ബോസാകുമോ?
ഐടി ആക്ട് പ്രകാരവും അനാശാസ്യ നിരോധന നിയമപ്രകാരവുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടിയെന്നും ആരോപണമുണ്ട്.
Also Read: വെട്ടത്തിലെ തീപ്പെട്ടികൊള്ളിയല്ലേ ഇത്; ആരാധകരെ അമ്പരിപ്പിച്ച് നൃത്ത വേഷത്തിൽ ഭാവ്ന പാനി
ശ്വേത മേനോൻ അഭിനയിച്ച രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് എന്നീ ചിത്രങ്ങളും ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, നടിക്കെതിരെ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
Read More: Bigg Boss malayalam Season 7 Contestants: പോരാട്ടവീര്യത്തോടെ അവർ 19 പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.