scorecardresearch

'അല്ലിക്കാഭരണമെടുക്കാന്‍' ഓട്ടോയില്‍ പോകുന്ന ശോഭന; വീഡിയോ

'ഓട്ടോ അണ്ണാ... നാരദ ഗാനസഭയിലേക്ക് വിട്' എന്ന് കാപ്ഷന്‍ ചെയ്തിരിക്കുന്ന വീഡിയോ കാണാം.

'ഓട്ടോ അണ്ണാ... നാരദ ഗാനസഭയിലേക്ക് വിട്' എന്ന് കാപ്ഷന്‍ ചെയ്തിരിക്കുന്ന വീഡിയോ കാണാം.

author-image
Entertainment Desk
New Update
shobana naradagana sabha

നടിയും നര്‍ത്തകിയുമായ ശോഭനയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍, റീലുകള്‍ തുടങ്ങിയവ ഏറെ പോപ്പുലര്‍ ആണ്.  പ്രിയ താരത്തിനെ കാണുക എന്ന സന്തോഷത്തില്‍ ഉപരി, ശോഭനയുടെ യുണീക്ക് ആയ സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ് ഇവയുടെ ജനപ്രിയതയ്ക്ക് കാരണം.  ഇന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോയും അക്കാര്യത്തില്‍ വ്യത്യസതമല്ല.

Advertisment

ഒരു പരിപാടിയ്ക്കായി നൃത്തവേഷത്തില്‍ ഒരുങ്ങി, ഒരു ഓട്ടോറിക്ഷയില്‍ കയറി അവര്‍ പോകുന്ന വീഡിയോ ആണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'ഓട്ടോ അണ്ണാ... നാരദ ഗാനസഭയിലേക്ക് വിട്' എന്ന് കാപ്ഷന്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ നാരദഗാനസഭയില്‍ ചെന്നൈ മാര്‍ഗഴി സംഗീതോത്സവത്തിന്‍റെ ശോഭന നടത്തിയ നൃത്ത പരിപാടിയുടെ അവസാന ഭാഗവും കാണാം.  

'അല്ലിക്കാഭരണം എടുക്കാന്‍ പോവുകയാണോ ചേച്ചീ, നകുലന്‍ എവിടെ?' എന്ന് തുടങ്ങി മണിച്ചിത്രത്താഴുമായി കണക്റ്റ് ചെയ്ത കമന്റുകള്‍ മുതല്‍ 'ഓട്ടോയില്‍ പോയാ എന്താ കുഴപ്പം? ഇത്രയും ഹമ്പിള്‍ ആണോ ശോഭന? നല്ല ജെസ്ച്ചര്‍' തുടങ്ങിയ കമന്റുകള്‍ വരെ വീഡിയോയ്ക്ക് കീഴില്‍ കാണാം. ചെന്നൈയിലെ മഴയില്‍ കാര്‍ കേടായിപ്പോയോ ചേച്ചീ എന്ന് ചോദിക്കുന്നവരുമുണ്ട്.

Advertisment

Read Here

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: