/indian-express-malayalam/media/media_files/2024/11/27/wVS22E0n1GtX0LaP1TIX.jpg)
ശോഭ ഡേ, നയൻതാര
നയൻതാര ആരാധകർ ഏറെ നാളായി കാത്തിരുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ താരത്തിന്റെ ജന്മദിനത്തിലാണ് റിലീസിനെത്തിയത്. ഡോക്യുമെന്ററിയുടെ റിലീസിന് മുൻപ് ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ തുറന്ന കത്ത് എഴുതിയത് മുതൽ നയൻതാര വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഡോക്യുമെന്ററി റിലീസിനു പിന്നാലെ സമ്മിശ്ര അവലോകനങ്ങളാണ് ലഭിക്കുന്നത്. രസകരമായ ഒരു ഉള്ളടക്കം വാഗ്ദാനം ചെയ്തതിന് ശേഷം "വഞ്ചിക്കപ്പെട്ടു" എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നോവലിസ്റ്റ് ശോഭ ഡേയും ഡോക്യുമെന്ററിയെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാൻ ഉപയോഗിച്ചതിനു നയൻതാരയെ ആക്ഷേപിക്കുകയാണ് ശോഭ ഡേ. നെറ്റ്ഫ്ലിക്സിൽ "ബിയോണ്ട് ദി ഫെയറിടെയിൽ" എന്ന ചിത്രത്തിൻ്റെ പ്രൊമോ കാണുന്നത് വരെ "ലേഡി സൂപ്പർ സ്റ്റാർ" നയൻതാരയുടെ മെഗാ സ്റ്റാർ പവറിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നുവെന്നും ശോഭ ഡേ കുറിച്ചു.
"നയൻതാരയുടെ ( ഡയാന കുര്യൻ) അവിശ്വസനീയമായ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന മുഷിഞ്ഞ ക്ലിപ്പുകളിൽ നിന്നും മാറി എന്നെ ഉണർത്തുന്ന എന്തെങ്കിലും ഉണ്ടാവുമെന്നു കരുതി 45 മിനിറ്റ് കാണാൻ ഞാൻ ശ്രമിച്ചു."
“അവൾ ആകർഷകയാണ്, നന്നായി സംസാരിക്കുന്നു.... എന്താണിത്! ഇതിനു ശേഷം കൂടുതൽ താരങ്ങൾ തങ്ങളുടെ വിവാഹ ഫൂട്ടേജുകൾ പണമാക്കാൻ പോകും. നയൻതാരയ്ക്ക് ഇതിനുള്ള പ്രതിഫലം ലഭിച്ചുവെന്ന് കരുതുന്നു.”
പലരും ശോഭ ഡേയുടെ അഭിപ്രായങ്ങളോട് യോജിച്ചുകൊണ്ട് കമന്റുകൾ പങ്കിടുന്നുണ്ട്. “ഇതൊരു വിവാഹ വീഡിയോ ആയിരുന്നു, മുഴുവൻ കാര്യങ്ങളും കണ്ടു. അതിനെ ഒരു ഡോക്യുമെൻ്ററിയെന്നു വിളിക്കുന്നതു കണ്ടപ്പോൾ ഞാൻ വഞ്ചിക്കപ്പെട്ടതായി തോന്നി. അത് നയൻതാരയുടെ യാത്രയുടെ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഒന്നും രേഖപ്പെടുത്താതെ മഹത്വവൽക്കരിക്കുക മാത്രമാണ് ചെയ്തത്."
നയൻതാരയുടെ ജന്മദിനത്തോടനുബന്ധിച്ച് നവംബർ 18നാണ് ഡോക്യുമെൻ്ററി റിലീസ് ചെയ്തത്. ഈ ഡോക്യുമെൻ്ററിയിൽ നയൻതാരയുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവും വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമൊക്കെയാണ് സംസാരിക്കപ്പെടുന്നത്. തൻ്റെ മുൻകാല ബന്ധങ്ങൾ, കരിയറിൽ നേരിടേണ്ടി വന്ന വിവാദങ്ങൾ, സിനിമകൾ ഉപേക്ഷിക്കാനുള്ള തീരുമാനം, ഫാറ്റ് ഷെയ്മിംഗ് എന്നിവയും നയൻതാര ചർച്ച ചെയ്യുന്നുണ്ട്.
Read More
- ശബ്ദം പോര, 'മാർക്കോ'യിൽ നിന്ന് ഡബ്സി പുറത്ത്; പകരം വന്നത് 'കെജിഎഫ്' ഗായകൻ
- 'ജീവിതത്തോളം വിശ്വസിക്കുന്നു, അത്രമാത്രം സ്നേഹിക്കുന്നു;' എ.ആർ റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു
- അപകീർത്തിപരമായ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.