scorecardresearch

റോയലാണ് ഈ മാൻഷൻ, ഇതാണ് ഷാരൂഖിന്റെ ലണ്ടനിലെ ബംഗ്ലാവ്; വീഡിയോ

അഭിനയത്തിന് പുറമേ, സമ്പത്തിനും ആഡംബര ഭവനങ്ങൾ സ്വന്തമാക്കുന്നതിനും പേരുകേട്ട നടനാണ് ഷാരൂഖ്. ഷാരൂഖിന്റെ ലണ്ടനിലെ ആഢംബര വീടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

അഭിനയത്തിന് പുറമേ, സമ്പത്തിനും ആഡംബര ഭവനങ്ങൾ സ്വന്തമാക്കുന്നതിനും പേരുകേട്ട നടനാണ് ഷാരൂഖ്. ഷാരൂഖിന്റെ ലണ്ടനിലെ ആഢംബര വീടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

author-image
Entertainment Desk
New Update
Shahrukh Khan's House in London

മുംബൈ ബാന്ദ്രയിലെ ഐക്കോണിക് ബിൽഡിംഗുകളിലൊന്നാണ് ഇന്ന് ഷാരൂഖിന്റെ മന്നത്ത്. ബാന്ദ്രയിലെത്തുന്ന സിനിമാപ്രേമികളായ ഏതു സഞ്ചാരിയും ഒന്നു മന്നത്ത് കാണാതെ പോവില്ല. അറബിക്കടലിനെ അഭിമുഖീകരിക്കുന്ന മന്നത്ത് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണെന്നു പറയാം, നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെയും അദ്ദേഹത്തിൻ്റെ വസതിയെയും കാണാൻ ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. ഷാരൂഖിന്റെ പിറന്നാൾ ദിനത്തിലും വിശേഷാവസരങ്ങളിലുമെല്ലാം മന്നത്തിനു മുന്നിൽ ജനസാഗരമിരമ്പും. വിശേഷാവസരങ്ങളിൽ മന്നത്തിന്റെ ബാൽക്കണിയിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്നതും ഒരു ചടങ്ങാണിന്ന്. 

Advertisment

ആറ് നിലകളുള്ള ഈ ആഡംബര ബംഗ്ലാവ് ബാന്ദ്രയുടെ ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഷാരുഖ് ഖാനും ഭാര്യ ഗൗരിയും മക്കളായ ആര്യനും സുഹാനയും അബ്രാമും താമസിക്കുന്നത്. 27,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബംഗ്ലാവിൽ  അഞ്ച് കിടപ്പുമുറികൾ, ഒരു ലൈബ്രറി, ഒരു സിനിമാ തിയേറ്റർ, ഒരു നീന്തൽക്കുളം, കൂടാതെ മറ്റ് നിരവധി ആഡംബര സൗകര്യങ്ങളും  ഉൾപ്പെടുന്നു. മുകളിലത്തെ നിലയിൽ, ഒരു വലിയ ടെറസും  ജിംനേഷ്യവും ഒരുക്കിയിട്ടുണ്ട്. നിയോക്ലാസിക്കൽ വാസ്തുവിദ്യയും കൻറംപ്രററി ശൈലിയും സമന്വിയിക്കുന്ന ഈ വീടൊരുക്കിയത് ഷാരൂഖിന്റെ ഭാര്യയും ഡിസൈനറുമായ ഗൗരി ഖാനും പ്രശസ്ത ഡിസൈനർ കൈഫ് ഫക്വിഹും ചേർന്നാണ്. 

അഭിനയത്തിന് പുറമേ, സമ്പത്തിനും ആഡംബര ഭവനങ്ങൾ സ്വന്തമാക്കുന്നതിനും പേരുകേട്ട നടനാണ് ഷാരൂഖ്.  ഇന്ത്യയിൽ മാത്രമല്ല കാലിഫോർണിയയിലും ലണ്ടനിലുമെല്ലാം ദുബായിലുമെല്ലാം താരത്തിന് ആഢംബര വസതികളുണ്ട്. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് ഷാരൂഖിൻ്റെ ആഡംബര വസതി സ്ഥിതിചെയ്യുന്നത്. മൂന്ന് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളുമാണ് ഈ മാളികയിലുള്ളത്. ദുബായിൽ 14,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന വില്ലയും താരത്തിന് സ്വന്തമായുണ്ട്. 

ഇപ്പോഴിതാ, ഷാരൂഖ് ഖാന്റെ ലണ്ടനിലെ വീടിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഏതാണ്ട് 212 കോടി ഇന്ത്യൻ രൂപയാണ് ഈ വീടിന്റെ വില. ലണ്ടനിലെ 117 പാർക്ക് ലെയിനിൽ ആണ് ഷാരൂഖിന്റെ ഈ മാൻഷൻ സ്ഥിതി തെയ്യുന്നത്. 

Advertisment

'പത്താൻ', 'ജവാൻ', 'ഡങ്കി' എന്നീ ചിത്രങ്ങളിലൂടെ കരിയറിലെ ഏറ്റവും മികച്ച വർഷത്തിലൂടെയാണ് ഷാരൂഖ് കടന്നു പൊയത്. 2023ൽ പുറത്തിറങ്ങിയ ഈ മൂന്നു ചിത്രങ്ങൾ 2000 കോടി രൂപയ്ക്ക് മുകളിലാണ് കളക്ടുചെയ്തത്. ഷാരൂഖിന്റെ സഹഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ വർഷം ഐപിഎൽ കിരീടം സ്വന്തമാക്കിയത്. 'കിംഗ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ.

Read More

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: