scorecardresearch

250 കോടിയോളം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഫ്രീയായി അഭിനയിച്ച മലയാളചിത്രം ഇതാവും; വൈറലായി സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ

സുരേഷ് ഗോപി നായകനായ ഭൂപതിയിൽ സാക്ഷാൽ കിങ് ഖാൻ ഷാരൂഖിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കാണൂ

സുരേഷ് ഗോപി നായകനായ ഭൂപതിയിൽ സാക്ഷാൽ കിങ് ഖാൻ ഷാരൂഖിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കാണൂ

author-image
Entertainment Desk
New Update
Shahrukh Khan | Malayalam Movie

സിനിമകൾക്കു പിറകിലെ രസകരമായ കഥകളും കൗതുകങ്ങളുമെല്ലാം കണ്ടെത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് പ്രത്യേക താൽപ്പര്യം തന്നെയുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ആദ്യകാഴ്ചയിലൊന്നും പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ രസകരമായൊരു കാര്യം വെളിച്ചത്തു കൊണ്ടുവരികയാണ് സോഷ്യൽ മീഡിയയിലെ സിനിമാ ആസ്വാദകർ.

Advertisment

സുരേഷ് ഗോപി നായകനായ ഭൂപതി എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു രംഗത്തിൽ, ദേവൻ തന്റെ പേഴ്സ് എടുത്തു സുരേഷ് ഗോപിയ്ക്കു നേരെ നീട്ടി പേഴ്സിനകത്തുവച്ച ഒരു കുട്ടിയുടെ ചിത്രം കാണിച്ചുകൊടുക്കുന്നുണ്ട്. "എന്റെ ലക്ഷ്മിക്കുട്ടി. ഇപ്പോൾ നിന്റെ ഭാര്യ ലക്ഷ്മി. ലക്ഷ്മിക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്," എന്നാണ് ഫോട്ടോ കാണിച്ചുകൊണ്ട് ദേവൻ പറയുന്നത്.

എന്നാൽ, ആ ഫോട്ടോ യഥാർത്ഥത്തിൽ ആരുടേതാണെന്നു കണ്ടെത്തുകയാണ് സോഷ്യൽ മീഡിയ. . 

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കുട്ടിക്കാലചിത്രമാണിത്. . 

Advertisment

"ഷാരൂഖ് പോലും അറിയാതെ അഭിനയിച്ച മലയാളം സിനിമയിലെ ഒരു കാമിയോ റോൾ"

"ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ഫ്രീയായി അഭിനയിച്ച ചിത്രം"

"ലക്ഷ്മിക്കുട്ടി, അല്ല ലക്ഷ്മിക്കുട്ടൻ" എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

എന്തായാലും വീഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.  ഈ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചിരി പടർത്തുകയാണ്. . 

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ഭൂപതി. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ദേവൻ, പ്രിയ രാമൻ, കനക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കനകയായിരുന്നു. ലക്ഷ്മിയുടെ അമ്മാവനായ ലോറൻസ് അഥവാ കൃഷ്ണ വർമ്മ തമ്പുരാൻ ആയിട്ടാണ് ദേവൻ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. . 

Read More Stories Here

Suresh Gopi Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: