scorecardresearch

അമ്മായിയമ്മയ്‌ക്കൊപ്പം ചുവടുവച്ച് ഷാരൂഖ് ഖാൻ വേദിയിൽ; വീഡിയോ

ആര്യൻ ഖാൻ്റെ ബ്രാൻഡ് ലോഞ്ച് ഇവൻ്റിനിടെ തൻ്റെ അമ്മായിയമ്മ സവിത ചിബ്ബറിനൊപ്പം വേദിയിൽ ചുവടുവയ്ക്കുന്ന ഷാരൂഖിന്റെ വീഡിയോ ആണ് വൈറലാവുന്നത്

ആര്യൻ ഖാൻ്റെ ബ്രാൻഡ് ലോഞ്ച് ഇവൻ്റിനിടെ തൻ്റെ അമ്മായിയമ്മ സവിത ചിബ്ബറിനൊപ്പം വേദിയിൽ ചുവടുവയ്ക്കുന്ന ഷാരൂഖിന്റെ വീഡിയോ ആണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
Shah Rukh Khan mother in law Savita Chibber dance  at Aryan khan brand launch party

സവിത ചിബ്ബറിനൊപ്പം വേദിയിൽ ചുവടുവച്ച് ഷാരൂഖ്

അബ്രാമിന്റെ സ്കൂളിലെ ആനുവൽ ഡേ ആയാലും സുഹാനയുടെ അരങ്ങേറ്റചിത്രം ദി ആർച്ചീസിന്റെ പ്രിവ്യൂ ആയാലും ആര്യൻ ഖാന്റെ പുതിയ ബ്രാൻഡിന്റെ ലോഞ്ചായാലും ആ വേദിയിൽ ഷാരൂഖ് തീർച്ചയായും കാണാം. ബോളിവുഡിലെ ഏറ്റവും വിലകൂടിയ, തിരക്കുള്ള നടനായിരിക്കുമ്പോഴും മക്കളുടെ ഓരോ നേട്ടങ്ങളിലും ശക്തമായ പിന്തുണയുമായി കൂടെ നിൽക്കുന്ന സ്നേഹനിധിയായ പിതാവു കൂടിയാണ് ഷാരൂഖ്. 

Advertisment

കഴിഞ്ഞ ദിവസമായിരുന്നു ആര്യൻ ഖാന്റെ ആഡംബര സ്ട്രീറ്റ് വെയർ ബ്രാൻഡായ D'YAVOLൻ്റെ ലോഞ്ച് ദുബായിൽ നടന്നത്. എല്ലാ തിരക്കുകളും മാറ്റിവച്ച് ആ വേദിയിൽ നിറസാന്നിധ്യമായി ഷാരൂഖും ഉണ്ടായിരുന്നു. ആരാധകരുമായി ഇടപഴകുന്നതും തൻ്റെ ഹിറ്റ് ഗാനമായ "ഝൂമേ ജോ പത്താൻ" എന്ന ഗാനത്തിനു നൃത്തം ചെയ്യുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.  കനേഡിയൻ റാപ്പർ ടെഷറിൻ്റെ "യംഗ് ഷാരൂഖ്" എന്ന ട്രാക്കിനു അനുസരിച്ചും ഷാരൂഖ് നൃത്തം ചെയ്തു. തൻ്റെ അമ്മായിയമ്മയും ഗൗരി ഖാന്റെ അമ്മയുമായ സവിത ചിബ്ബറിനൊപ്പം ചുവടുവച്ച് ഷാരൂഖ് ആരാധകരെ വിസ്മയിപ്പിച്ചു.

ഇവൻ്റിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ്. സവിതയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ഷാരൂഖിൻ്റെ വീഡിയോ ആരാധകഹൃദയം കവർന്നു കഴിഞ്ഞു. ഷാരൂഖ് തൻ്റെ നൃത്തച്ചുവടുകൾ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ അൽപ്പം നാണത്തോടെയാണ്  സവിത ചിബ്ബർ മരുമകനൊപ്പം നൃത്തം ചെയ്യുന്നത്.

Advertisment

 

ഡെനിം വസ്ത്രങ്ങളും കറുത്ത തൊപ്പിയും അണിഞ്ഞാണ് ഷാരൂഖ് ചടങ്ങിനെത്തിയത്. വളരെ അഭിമാനത്തോടെയാണ് ഷാരൂഖ് മകൻ്റെ ബ്രാൻഡ് വേദിയ്ക്കു മുന്നിൽ പ്രദർശിപ്പിച്ചത്. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ശേഖരം സ്റ്റേജിൽ അവതരിപ്പിച്ച മോഡലുകൾക്ക് ഓരോരുത്തർക്കും കൈകൊടുക്കാനും ഷാരൂഖ് മറന്നില്ല. 

ബിസിനസ് രംഗത്തു മാത്രമല്ല, സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ. കോമഡിയും വിനോദവും ഉൾക്കൊള്ളുന്ന, ബോളിവുഡ് താരങ്ങളുടെ ജീവിതവും പോരാട്ടവും പറയുന്ന സ്റ്റാർഡം എന്ന വെബ് സീരീസിലൂടെ ആര്യൻ ഖാൻ തൻ്റെ സംവിധായക അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. 

അതേസമയം, സോയ അക്തറിൻ്റെ ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഷാരൂഖിൻ്റെ മകൾ സുഹാന ഖാൻ തന്റെ അടുത്ത പ്രൊജക്റ്റിന്റെ തിരക്കിലാണ്. സുജോയ് റോയിയുടെ അടുത്ത ചിത്രമായ ദി കിംഗിൽ ഷാരൂഖിനൊപ്പം സുഹാന അഭിനയിക്കുന്നുണ്ട്.

Read More

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: