scorecardresearch

പാട്ടുപാടിയ അല്ലു അർജുന്റെ മകനെ പ്രശംസിച്ച് ഷാരൂഖ് ഖാൻ; 'ഇനി എന്റെ മക്കളെയും പാട്ടു പഠിപ്പിക്കണം'

ഡങ്കിയിലെ "ലുട്ട് പുട്ട ഗയ" എന്ന ഗാനം ആലപിക്കുന്ന അല്ലു അർജുന്റെ മകൻ അയാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ഡങ്കിയിലെ "ലുട്ട് പുട്ട ഗയ" എന്ന ഗാനം ആലപിക്കുന്ന അല്ലു അർജുന്റെ മകൻ അയാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

author-image
Entertainment Desk
New Update
Shah Rukh Khan | Ayaan

Photo: Screengrab, Shah Rukh Khan/Instagram

കഴിഞ്ഞ ദിവസം തെലുങ്ക് നടൻ അല്ലു അർജുന്റെ മകൻ അയാൻ, ഷാരൂഖ് ഖാൻ നായകനായ ഡങ്കിയിലെ "ലുട്ട് പുട്ട ഗയ" എന്ന ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അരിജിത് സിംഗ് ആലപിച്ച ഗാനം കാറിലിരുന്ന് പാടുന്ന അയാന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഷാരൂഖ് ഖാൻ തന്നെ കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

എക്സിലൂടെയായിരുന്നു കിങ് ഖാന്റെ പ്രതികരണം, "നന്ദി കുഞ്ഞേ... നീ ഫ്ലവറും, ഫയറുമാണ്. ഞാൻ എൻ്റെ കുട്ടികളെ അല്ലു അർജുൻ്റെ ശ്രീവല്ലി പാടാൻ പരിശീലിപ്പിക്കുകയാണ്..." അല്ലു അർജുനെ ടാഗ് ചെയ്തായിരുന്നു ഷാരൂഖ് പോസ്റ്റ് പങ്കുവച്ചത്. ഷൂരുഖിന്റെ പോസ്റ്റിന് നന്ദിയറിയിച്ച് അല്ലു അർജുൻ മറുപടിയും കുറിച്ചിട്ടുണ്ട്. 

പത്താനും ജവാനും ശേഷം 2023ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായിരുന്നു ഡങ്കി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രം, ഷാരുഖിന്റെ മുൻ ചിത്രങ്ങളെപ്പോലെ കളക്ഷൻ റെക്കോഡുകൾ തകർത്തില്ലെങ്കിലും മികച്ച വിജയമാണ് നേടിയത്. താപ്സി പന്നു നായികയായ ചിത്രത്തിൽ, വിക്കി കൗശലും അഭിനയിച്ചു. അടുത്തിടെയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 

Advertisment

ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുന്ന പത്താൻ 2ലാണ് ഷാരൂഖ് ഖാൻ, അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന് മുൻപ് മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങുന്ന പുഷ്പ 2ന്റെ തിരക്കിലാണ് അല്ലു അർജുൻ. പുഷ്പ, ഫ്രാഞ്ചൈസിയാക്കാൻ തീരുമാനിക്കുന്നതായും, മുന്നാം ഭാഗം കാണുമെന്നും അല്ലു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Read More

Allu Arjun Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: