scorecardresearch

വസ്ത്രങ്ങൾ മാറ്റിയത് റസ്റ്ററന്റിലെ വാഷ്റൂമിൽ, 18-20 മണിക്കൂർ ഷൂട്ട്, ഉറക്കം ബെഞ്ചിൽ; ലൊക്കേഷൻ ദിനങ്ങളോർത്ത് വിവേക് ഒബ്റോയ്

സാത്തിയയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കമ്പനി റിലീസ് ചെയ്തിരുന്നില്ല. റെയിൽവേ സ്റ്റേഷനുകളിൽ ഷൂട്ട് ഉണ്ടായിരുന്നു. ബജറ്റ് ഇല്ലാത്തതിനാൽ ഞാൻ അവിടുത്തെ ബെഞ്ചുകളിൽ കിടന്നുറങ്ങി

സാത്തിയയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കമ്പനി റിലീസ് ചെയ്തിരുന്നില്ല. റെയിൽവേ സ്റ്റേഷനുകളിൽ ഷൂട്ട് ഉണ്ടായിരുന്നു. ബജറ്റ് ഇല്ലാത്തതിനാൽ ഞാൻ അവിടുത്തെ ബെഞ്ചുകളിൽ കിടന്നുറങ്ങി

author-image
Entertainment Desk
New Update
movie

സാത്തിയ ചിത്രത്തിൽനിന്നുളള രംഗം. (Pic: IMDB)

റാം ഗോപാൽ വർമ്മയുടെ 'കമ്പനി' എന്ന ചിത്രത്തിലൂടെയാണ് വിവേക് ഒബ്റോയ് ബോളിവുഡിലേക്ക് എത്തിയത്. അതിനുശേഷം, റാം ഗോപാലിന്റെ തന്നെ 'റോഡ്' എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർച്ചയായ രണ്ട് ആക്ഷൻ ചിത്രങ്ങൾക്കുശേഷം ഷാദ് അലിയുടെ റൊമാന്റിക് ചിത്രം 'സാത്തിയ'യിലാണ് വിവേക് അഭിനയിച്ചത്. തമിഴിലെ സൂപ്പർഹിറ്റ് ചിത്രം 'അലൈപായുതേ' സിനിമയുടെ റീമേക്കായ 'സാത്തിയ' ചെയ്യരുതെന്ന് റാം ഗോപാൽ വർമ്മ തന്നെ ഉപദേശിനെക്കുറിച്ചും ആ സിനിമയുടെ​ ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവങ്ങളെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തിൽ വിവേക് ഒബ്റോയ് പറയുകയുണ്ടായി.

Advertisment

''എല്ലാവരും 'സാത്തിയ' ചെയ്യരുതെന്ന് പറഞ്ഞു. ആക്ഷൻ ഹീറോയായ നിക്ക് എങ്ങനെ പ്രണയ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്ന് ചോദിച്ചു. എന്റെ ഗുരുനാഥൻ രാം ഗോപാൽ വർമ്മയും ‘ഇല്ല, ഈ സിനിമ ചെയ്യരുത്' എന്ന് എന്നോട് പറഞ്ഞു. അനുവാദം വാങ്ങുന്നതിനേക്കാൾ നല്ലത് മാപ്പ് ചോദിക്കാൻ തീരുമാനിച്ചു. എനിക്ക് സിനിമയുടെ കഥ ഇഷ്ടപ്പെട്ടിരുന്നു. 'സാത്തിയ'യുടെ സംവിധായകൻ ഷാദ് അലി എന്റെ ബാല്യകാലസുഹൃത്താണ്. ആദ്യം അഭിഷേക് ബച്ചനെ വച്ച് സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും അത് നടന്നില്ല.''

ഷാദ് തന്നെ വീട്ടിലേക്ക് വിളിച്ചെന്നും മണിരത്‌നത്തിന്റെ 'അലൈപായുതേ' സിനിമ കാണിച്ചെന്നും അവസാനമായപ്പോഴേക്കും 'സാത്തിയ' ചെയ്യാൻ തീരുമാനിച്ചെന്നും ഹ്യൂമൻസ് ഓഫ് ബോംബൈയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവേക് പറഞ്ഞു. 

''സാത്തിയയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കമ്പനി റിലീസ് ചെയ്തിരുന്നില്ല. റെയിൽവേ സ്റ്റേഷനുകളിൽ ഷൂട്ട് ഉണ്ടായിരുന്നു. ബജറ്റ് ഇല്ലാത്തതിനാൽ ഞാൻ അവിടുത്തെ ബെഞ്ചുകളിൽ കിടന്നുറങ്ങി. റസ്റ്ററന്റിലെ വാഷ്റൂമിലാണ് ഞാൻ വസ്ത്രങ്ങൾ മാറ്റിയത്. കാരണം എനിക്ക് മേക്കപ്പ് വാൻ ഇല്ലായിരുന്നു. ഒരു ദിവസം നാലു സീനുകളോളം ഷൂട്ട് ചെയ്തു. ഒരു ദിവസം 18-20 മണിക്കൂറുകൾ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. എന്റെ സാധനങ്ങളെല്ലാം ഞാൻ തന്നെ കൊണ്ടുപോകുന്ന ഒരു സമയമുണ്ടായിരുന്നു. എന്റെ ആദ്യ ചിത്രം റിലീസായശേഷമാണ് എനിക്കൊരു സഹായിയെ കിട്ടിയത്,'' വിവേക് ഓർമിച്ചു.

Advertisment

''ആ സമയത്ത് എന്നെ ആർക്കും അറിയില്ല. കമ്പനി സിനിമ റിലീസായശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കമ്പനിയിലെ എന്റെ കഥാപാത്രത്തിന്റെ പേരായ ചന്ദു ഭായ് എന്നു അലറി വിളിച്ചുകൊണ്ട് ആയിരക്കണക്കിന് ആരാധകർ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തി. ഒടുവിൽ പൊലീസ് വാനിലാണ് എന്നെ ലൊക്കേഷനിൽനിന്നും പുറത്തേക്ക് കൊണ്ടുപോയത്. ആ ദിവസത്തിനുശേഷമാണ് ജീവിതം മാറിയത്,'' വിവേക് പറഞ്ഞു.

Read More

Bollywood Vivek Oberoi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: