/indian-express-malayalam/media/media_files/8CnjgoSfixBVAaWuk9To.jpg)
ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്വന്.' രണ്ടു ഭാഗങ്ങളായി ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തില്‍ വിക്രം, ജയം രവി, പ്രകാശ് രാജ്, സരത് കുമാര്‍, പാര്ഥിബന്, കാര്‍ത്തി, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, തൃഷ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു.
കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് എന്ന് റിലീസ് വേളയില്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ ചിത്രീകരണ വേളയിലെ ചില നര്‍മ്മ മുഹൂര്‍ത്തങ്ങളും താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കു വച്ചിരുന്നു. നടന് ജയറാം അവതരിപ്പിച്ച മിമിക്രിയാണ് അതില്‍ ഏറ്റവും ഹിറ്റ് ആയത് എങ്കിലും ഐശ്വര്യ റായുമായി ആദ്യമായി ഒന്നിച്ചഭിനയിച്ചതിന്റെ അനുഭവം പറഞ്ഞ ശരത് കുമാറിന്റെ വീഡിയോയുയുടെ റീലുകളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു രംഗത്തില്‍ ഐശ്വര്യയുടെ അടുത്ത് വന്നു, കൈ പിടിച്ച്, അവരുടെ കൈയ്യില്‍ കിടന്ന മുദ്ര മോതിരം അവിടെ ഇല്ല എന്ന് മനസ്സിലാക്കി, അല്പം ദേഷ്യത്തോടെ 'മുദ്ര മോതിരം എവിടെ' എന്ന് ചോദിക്കണം. ലോകസുന്ദരി ഐശ്വര്യയുമായി ആദ്യമായി സ്ക്രീന്‍ പങ്കിടുന്നതിന്റെ ടെന്‍ഷന്‍ തനിക്ക് ഉണ്ടായിരുന്നു എന്നും അത് കൊണ്ട് തന്നെ കുറെ തവണ കൈയ്യില്‍ പിടിച്ചിട്ടും ശരിയാകാതെ വന്നപ്പോള്‍, തനിക്ക് പ്രേമിക്കാന്‍ അറിയില്ലേടോ എന്ന് മണിരത്നം തന്നെ ശകാരിച്ചു എന്നുമാണ് ശരത് കുമാര്‍ വീഡിയോയില്‍ പറയുന്നത്. രണ്ടു തവണ പ്രണയിച്ചു കല്യാണം കഴിച്ച തനിക്ക് ഇത് കേട്ടപ്പോള്‍ കുറച്ചു ക്ഷീണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Here
- ഓമനയും മാത്യുവും എന്നെന്നും എന്റെ ഹൃദയത്തിൽ ജീവിക്കും: ജ്യോതിക
- ഇവിടം സ്വർഗ്ഗമാണ്; അമേരിക്കൻ ചിത്രങ്ങളുമായി സംവൃത
- 50 കോടിയുടെ ബംഗ്ലാവ് മകള്‍ക്ക് സമ്മാനിച്ച് ബച്ചന്
- കുഞ്ഞു ഓംകാറിന് പിറന്നാൾ മധുരം നൽകി മമ്മൂട്ടി; ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് നരേൻ
- ആ ദിവസങ്ങളൊന്നും ഞാൻ മറക്കില്ല, വികാരനിർഭരമായി ജയറാമിന്റെ പ്രസംഗം; കരച്ചിലടക്കാനാവാതെ കാളിദാസ്
- ആ വീഡിയോ ഡിലീറ്റ് ആക്കാന്‍ പല വഴിക്ക് ശ്രമിച്ചു, ഒരു നിവൃത്തിയില്ല; നവ്യാ നായര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.