/indian-express-malayalam/media/media_files/4oppoxlEo8THnUNbCOz7.jpg)
Photo. Shweta Bachchan/Instagram
നടൻ അമിതാഭ് ബച്ചൻ തന്റെ മുംബൈയിലെ ബംഗ്ലാവുകളില്‍ ഒന്നായ - പ്രതീക്ഷ - മകൾ ശ്വേതയ്ക്ക് സമ്മാനിച്ചതായി റിപ്പോർട്ട്. ജുഹുവിലെ അമിതാഭിന്‍റെ ആദ്യ വീടായ പ്രതീക്ഷയിലാണ് അദ്ദേഹം തന്‍റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം താമസിച്ചിരുന്നത്. അമിതാഭിന് മുംബൈയിൽ 'ജൽസ,' 'ജനക് എന്ന പേരുള്ള മറ്റ് രണ്ട് ബംഗ്ലാവുകൾ കൂടി ഉണ്ട്. അമിതാഭ്, ഭാര്യ ജയ, മകന്‍ അഭിഷേക്, മരുമകള്‍ ഐശ്വര്യ, കൊച്ചുമകള്‍ ആരാധ്യ എന്നിവര്‍ ഇപ്പോള്‍ ജല്‍സയിലാണ് താമസം.
ഏകദേശം 50.63 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിന്‍റെ ഉടമസ്ഥാവകാശ കൈമാറ്റം, 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു കൊണ്ട്, നവംബർ 8 ന്, രണ്ട് വ്യത്യസ്ത ഗിഫ്റ്റ് ഡീഡുകളിലൂടെ ഔദ്യോഗികമായി പൂർത്തിയാക്കിയതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.
16,840 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് 'പ്രതീക്ഷ' വ്യാപിച്ചു കിടക്കുന്നത്. 9,585 ചതുരശ്ര അടിയിലുള്ള ആദ്യത്തെ പ്ലോട്ട് അമിതാഭ് ബച്ചന്റേയും ഭാര്യ ജയാ ബച്ചന്റേയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്. 7,255 ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന രണ്ടാമത്തെ പ്ലോട്ട് അമിതാഭിന്റെ മാത്രം ഉടമസ്ഥതയിലുള്ളതുമാണ്.
കരിയറിന്‍റെ ആദ്യ വർഷങ്ങളിൽ അമിതാഭും കുടുംബവും 'പ്രതീക്ഷ'യിലാണ് താമസിച്ചിരുന്നത്. 'പ്രതീക്ഷ' എന്ന പേര് നൽകിയത് അദ്ദേഹത്തിന്റെ പിതാവും കവിയുമായ ഹരിവംശറായ് ബച്ചനാണ്.
Read Here
- തെറ്റ് മാനുഷികം, ക്ഷമിക്കുന്നത് ദൈവികം; മൻസൂർ അലി ഖാന്റെ ക്ഷമാപണത്തിന് മറുപടിയുമായി തൃഷ
- ഓസ്കര് കിട്ടുമെന്ന് മനസ്സ് പറയുന്നു; ജൂഡ് ആന്റണി ജോസഫ്
- കുഞ്ഞു ഓംകാറിന് പിറന്നാൾ മധുരം നൽകി മമ്മൂട്ടി; ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് നരേൻ
- ആ ദിവസങ്ങളൊന്നും ഞാൻ മറക്കില്ല, വികാരനിർഭരമായി ജയറാമിന്റെ പ്രസംഗം; കരച്ചിലടക്കാനാവാതെ കാളിദാസ്
- ആ വീഡിയോ ഡിലീറ്റ് ആക്കാന്‍ പല വഴിക്ക് ശ്രമിച്ചു, ഒരു നിവൃത്തിയില്ല; നവ്യാ നായര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.