scorecardresearch

നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു; അമ്മയുടെ ഓർമകളിൽ താരം

അമ്മയുടെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി താരം

അമ്മയുടെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി താരം

author-image
Entertainment Desk
New Update
Sanjay Dutt Nargis

ബോളിവുഡിന്റെ പ്രിയതാരവും വിവാദങ്ങളുടെ തോഴനുമാണ് സഞ്ജയ് ദത്ത്. താരത്തിന്റെ അമ്മയും ബോളിവുഡ് നടിയുമായ നർഗീസ് ദത്തിന്റെ 43-ാം ചരമ വാർഷികമായിരുന്നു വെള്ളിയാഴ്ച. അമ്മയുടെ ഓർമദിനത്തിൽ സഞ്ജയ് ദത്ത് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

"നിങ്ങളെ മിസ്സ് ചെയ്യുന്നു അമ്മാ. നിങ്ങൾ ഇവിടെ ഇല്ലെങ്കിലും ഓരോ നിമിഷവും ആ സാന്നിധ്യം അനുഭവപ്പെടുന്നു. ഞങ്ങളുടെ ഹൃദയങ്ങളിലും ഓർമ്മകളിലും ചേർത്തുനിർത്തുന്നു. സ്നേഹം," എന്നാണ് സഞ്ജയ് കുറിച്ചത്. അമ്മയ്ക്ക് ഒപ്പമുള്ള ഏതാനും പഴയ ചിത്രങ്ങളും സഞ്ജയ് പങ്കുവച്ചിട്ടുണ്ട്. 1981 മേയ് മൂന്നിനായിരുന്നു പാൻക്രിയാറ്റിക് ക്യാൻസർ വന്ന് നർഗീസ് ദത്ത് മരിച്ചത്. 

നർഗീസ് ദത്തിന്റെയും സുനിൽ ദത്തിന്റെയും  മകനാണ് സഞ്ജയ് ദത്ത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും പങ്കിടാറുണ്ട്. അമ്മയോടുള്ള സഞ്ജയ് ദത്തിന്റെ സ്നേഹത്തിന്റെ ആഴം ആ ചിത്രങ്ങൾക്കൊപ്പം നൽകുന്ന അടിക്കുറിപ്പുകളിൽ തെളിഞ്ഞു കാണാം. 

Read More Entertainment Stories Here

Sanjay Dutt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: