scorecardresearch

'ഖൽ നായക്' രണ്ടാം ഭാഗം എത്തുമ്പോൾ ചോളി കേ പീച്ചേയ്ക്ക് ചുവടു വയ്ക്കാൻ മാധുരി ദീക്ഷിതും ഉണ്ടാകുമോ?

സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് സുഭാഷ് ഘായ് എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു 'ഖൽ നായക്'

സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് സുഭാഷ് ഘായ് എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു 'ഖൽ നായക്'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Khal Nayak

ഖൽ നായക്

സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ്  'ഖൽ നായക്'. സുഭാഷ് ഘായ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ സിനിമ 1994ലാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. 

Advertisment

സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് സുഭാഷ് ഘായ് എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു ഇത്. ബോക്സ് ഓഫിസിൽ ചിത്രം വലിയ വിജയം നേടിയിരുന്നു. റിലീസ് ചെയ്ത വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഖൽ നായക്. 

Also Read: ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ വൈറൽ

ഖൽ നായകിലെ ആക്ഷൻ രംഗങ്ങളും ഗാനങ്ങളും വർഷങ്ങൾക്കു ശേഷവും സിനിമാപ്രേമികൾക്ക് പ്രിയങ്കരമാണ്. പ്രശസ്ത ഗാനരചയിതാവ് ആനന്ദ് ബക്ഷി എഴുതിയ "ചോളി കേ പീച്ചേ..." എന്ന ഗാനത്തിന് മുതിർന്ന സംഗീത സംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാൽ എന്നിവരാണ് സംഗീതം നൽകിയത്. മികച്ച പിന്നണി ഗായിക, മികച്ച നൃത്ത സംവിധാനം എന്നീ മേഖലകളിൽ ഫിലിം ഫെയർ അവാർഡുകളും ഈ ചിത്രം സ്വന്തമാക്കി. 

Advertisment

Also Read: രജനീകാന്തിന് 150 കോടി, 'കൂലി'യിൽ ലോകേഷിന് റെക്കോർഡ് പ്രതിഫലം; ബജറ്റ് പുറത്ത്

സഞ്ജയ് ദത്ത് ബല്ലു എന്ന കഥാപാത്രമായും, മാധുരി ഗംഗയായും, ജാക്കി ഷ്രോഫ് സബ് ഇൻസ്പെക്ടർ റാമായും അഭിനയിച്ച ചിത്രത്തിൻ്റെ തുടർച്ച ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാകും. പഴയ കാല ബോളിവുഡ് ചിത്രങ്ങളിൽ പലതും റീമേക്ക് ചെയ്യപ്പെടുമ്പോൾ ആദ്യ ഭാഗത്തിൻ്റെ തുടർച്ച എന്നവണ്ണം ഒരു തിരക്കഥ ഒരുക്കുകയാണ് സംവിധായകൻ സുഭാഷ് ഘായ്.

രണ്ടാം ഭാഗത്തിൽ നായകനായി രൺവീർ സിങ് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സുഭാഷ് ഘായ് പിന്നീട് അത് നിരസിച്ചിരുന്നു. 

തിരക്കഥ പൂർത്തിയായെന്നും അഭിനേതാക്കളെ ഉടൻ തീരുമാനിക്കുമെന്നും സുഭാഷ് ഘായ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുതുമുഖ അഭിനേതാക്കൾക്കൊപ്പം സഞ്ജയ് ദത്തും മാധുരിയും എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഭാഗത്തിൽ 'ചോളി കെ പീച്ചേ...' എന്ന ഗാനം ഉണ്ടാകുമോ എന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

Read More: 

Bollywood Madhuri Dixit Sanjay Dutt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: