/indian-express-malayalam/media/media_files/cwvCTEUAyhz455Tft1of.jpg)
ഫൊട്ടോ: ഇൻസ്റ്റാഗ്രാം/സന്ദീപ് റെഡ്ഡി വംഗ, കിരൺ റാവു
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായ ബോളിവുഡ് ചിത്രമാണ് അനിമൽ. തിയേറ്ററിൽ വൻ വിജയമായിരുന്നെങ്കിലും വിവിധ കോണുകളിൽ നിന്ന് വിമർശനവും അനിമൽ എറ്റുവാങ്ങി. അക്രമം, സ്ത്രീവിരുദ്ധത തുടങ്ങിയ രംഗങ്ങളിലെ സംവിധായകന്റെ കാഴ്ചപ്പാടുകൾക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയർന്നത്. ഇപ്പോഴിതാ ബോളിവുഡ് നിർമ്മാതാവും ആമിർ ഖാന്റെ മുൻ ഭാര്യയുമായിരുന്ന കിരൺ റാവുവിന്റെ വിമർശനത്തിൽ പ്രതികരണവുമായ് എത്തിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി.
അടുത്തിടെ ബാഹുബലി, കബീർ സിംഗ് തുടങ്ങിയ ചിത്രങ്ങൾ സ്ത്രീകളെ ശല്യപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതായി കിരൺ റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോളമാണ്, ദൈനിക് ഭാസ്‌കറുമായുള്ള ചാറ്റിൽ, സന്ദീപ് റെഡ്ഡി കിരൺ റാവുവിന്റെ പേരു പരാമർശിക്കാതെ പ്രതികരിച്ചിരിക്കുന്നത്.
"ചിലർക്ക് അവർ പറയുന്നത് മനസ്സിലാകുന്നില്ല. ബാഹുബലിയും കബീർ സിംഗും സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു, വേട്ടയാടൽ പ്രോത്സാഹിപ്പിക്കുന്നു എന്ന, ഒരു സൂപ്പർസ്റ്റാറിൻ്റെ മുൻ ഭാര്യയുടെ ലേഖനം എന്റെ അസിസ്റ്റൻ്റ് ഡയറക്ടർ എനിക്ക് കാണിച്ചുതന്നിരുന്നു. പിന്തുടരുന്നതും സമീപിക്കുന്നതും തമ്മിലുള്ള വ്യത്യാസം അവർക്ക് മനസ്സിലായില്ലെന്നാണ് എനിക്ക് തോന്നുന്നത്," സന്ദീപ് റെഡ്ഡി പറഞ്ഞു.
1990-ൽ പുറത്തിറങ്ങിയ ദിൽ എന്ന ചിത്രത്തിൽ, അമീർ ഖാന്റെ കഥാപാത്രം മാധുരി ദീക്ഷിതിൻ്റെ കഥാപാത്രത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഒടുവിൽ ഇരുവരും പരസ്പരം പ്രണയത്തിലാകുകയും ചെയ്യുന്ന രംഗമുണ്ട്. ഈ രംഗവും സന്ദീപ് റെഡ്ഡി പരാമർശിച്ചു. “ആമിർ ഖാനോട് ചെന്ന് 'ഖാംബേ ജയ്സി ഖാദി ഹേ' എന്ന ഗാനത്തെക്കുറിച്ച് ചോദിക്കാൻ ഞാൻ ആ സ്ത്രീയോട് പറയും, അതെന്തായിരുന്നു? എന്നിട്ട് മതി എന്റടുത്തേക്ക് വരാൻ. നിങ്ങൾ ദിൽ ഓർക്കുന്നില്ലേ? അതിൽ എന്തൊക്കെയാണ് കാണിച്ചിരിക്കുന്നത്. ചുറ്റുപാടുകൾ പരിശോധിക്കുന്നതിന് മുൻമ്പ് എന്തുകൊണ്ടാണ് അവർ ആക്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല."
കഴിഞ്ഞ വർഷം നവംമ്പറിൽ ദി ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് കിരൺ റാവുവു ഈ ചിത്രങ്ങളെ കുറിച്ച് സംസാരിച്ചത്. കബീർ സിംഗ്, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലെ നായകൻമാർ നായികാ കഥാപാത്രങ്ങളോട് പെരുമാറുന്ന രീതിയെ എടുത്തുപറഞ്ഞായിരുന്നു കിരണിന്റെ വിമർശനം.
ആഗോള ബോക്‌സ് ഓഫീസിൽ 900 കോടിയോളം നേടിയ അനിമൽ, റലീസായി മാസങ്ങൾക്ക് ശേഷവും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാധങ്ങൾ സജീവമായിരുന്നു. അടുത്തിടെയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.