/indian-express-malayalam/media/media_files/wqIwJ51PIJ6U1Kvo10MO.jpg)
ഫെട്ടോ: പൂനം പാണ്ഡെ/ഇൻസ്റ്റാഗ്രാം
മരണ വാർത്തയ്ക്കു പിന്നാലെ താൻ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ''ഞാൻ ജീവിച്ചിരുപ്പുണ്ട്, സെർവിക്കൽ കാൻസർ ബാധിച്ച് ഞാൻ മരിച്ചിട്ടില്ല,'' പൂനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേസ്റ്റിലൂടെ പുറത്തുവന്നത് വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയത്. സെർവിക്കൽ കാൻസറിനെ (ഗർഭാശയഗള അർബുദം) തുടർന്നായിരുന്നു അന്ത്യമെന്നാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നത്.
മരണവാർത്തയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പൂനം തൻ്റെ ഗോവ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. ഈ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്.
സെർവിക്കൽ കാൻസറിനെ (ഗർഭാശയഗള അർബുദം) തുടർന്ന് പൂനം പാണ്ഡെ മരിച്ചതായി അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ഇന്നലെ പോസ്റ്റ് പങ്കുവച്ചിരുന്നു. ''ഈ പ്രഭാതം വളരെ വേദനാജനകമാണ്. സെർവിക്കൽ കാൻസറിനെ തുടർന്ന് നമ്മുടെ പ്രിയപ്പെട്ട പൂനത്തെ നഷ്ടമായെന്ന ദുഃഖ വാർത്ത നിങ്ങളെ അറിയിക്കുന്നു. പൂനത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്ക് അവരുടെ സ്നേഹവും കരുതലും അറിയാം,'' ഇതായിരുന്നു പോസ്റ്റ്.
2013 ൽ 'നാഷ' എന്ന ചിത്രത്തിലൂടെയായിരുന്നു പൂനത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. 'ലോക്ക് അപ്' എന്ന റിയാലിറ്റി ഷോയിലാണ് പൂനം അവസാനമായി എത്തിയത്.
കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2011 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ മത്സരവുമായി ബന്ധപ്പെട്ട് പൂനം നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.
Read More
- 'ഞാൻ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്', ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പൂനം പാണ്ഡെ
- ഏതാണീ കൊച്ചു പയ്യൻ; പുതിയ ലുക്കിൽ വിജയ്, ചിത്രങ്ങൾ, വീഡിയോ
- അവളെ തട്ടിപ്പറിച്ച സ്ഥലമാണ്, ഇനി അവിടെ ഷൂട്ടിങ് വേണ്ട; വിജയ് ചിത്രത്തിന്റെ ലൊക്കേഷൻ മാറുന്നു
- നീങ്ക നല്ലായിരുക്കണം തമ്പീ; മഴ കൊണ്ട് മുറിവേറ്റവർക്ക് കൈത്താങ്ങുമായി വിജയ്, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.