/indian-express-malayalam/media/media_files/G3kEpx9x0wfDuHK42oPb.jpg)
ദുരതബാധിതർക്ക് സഹായ സാമഗ്രികൾ വിതരണം ചെയ്യുന്ന നടൻ വിജയ്
പ്രളയം നാശം വിതച്ച തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും കുടുംബങ്ങൾക്ക് കൈത്താങ്ങുമായി "തളപതി" വിജയ്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും ദുരതബാധിതരായ കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാനുമായി തമിഴ് സൂപ്പർ സ്റ്റാർ വിജയ് നേരിട്ടാണെത്തിയത്. കഴിഞ്ഞ ആഴ്‌ചകളിൽ, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നീ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുകയും ജനജീവിതം സ്തംഭിപ്പിക്കുകയും വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്തിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ വെല്ലുവിളികളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ശനിയാഴ്ച തൂത്തുക്കുടി വിമാനത്താവളത്തിൽ എത്തിയ വിജയ്, സഹായം നൽകുന്നതിനായി നെല്ലായി ജില്ലയിലെ മാതാ ഹൗസിൽ എത്തിയിരുന്നു.
#தூத்துக்குடி மற்றும் #நெல்லையில் கனமழையால் பாதிக்கப்பட்ட மக்களுக்கு வெள்ள நிவாரண உதவிகள் வழங்குவதற்காக தளபதி @actorvijay அவர்கள் நெல்லை மாவட்டத்தில் உள்ள மாதா மாளிகைக்கு வந்தடைந்தார்.!@BussyAnand@Jagadishbliss@RIAZtheboss#TVMI#NellaiRains#TuticorinRainspic.twitter.com/O0snxSl6NY
— Thalapathy Vijay Makkal Iyakkham (@TVMIoffl) December 30, 2023
#Watch | நடிகர் விஜய் கையில் முத்தமிட்டு நன்றி தெரிவித்த பெண்!
— Sun News (@sunnewstamil) December 30, 2023
#SunNews | #ActorVijay | #NellaiRains | #ThoothukudiRains | @actorvijaypic.twitter.com/pJccGIB33e
ചെന്നൈയിലെ സൈദാപേട്ട് പ്രദേശത്ത് മൈചോങ് ചുഴലിക്കാറ്റിൽപ്പെട്ടവർക്ക് കഴിഞ്ഞയാഴ്ച ദളപതി വിജയ് മക്കൾ ഇയക്കം അംഗങ്ങൾ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തിരുന്നു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങൾക്കിടയിൽ, ഈ സമീപകാല സംഭവവികാസം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ പാർട്ടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും, 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും നടനോട് അടുത്ത വൃത്തങ്ങൾ ഈ വർഷം ആദ്യം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.
ലോകേഷ് കനകരാജിന്റെ ആക്ഷൻ ത്രില്ലറായ ലിയോ എന്ന ചിത്രത്തിലാണ് വിജയ് അവസാനമായി അഭിനയിച്ചത് , ലിയോ 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. വിജയ് ഇപ്പോൾ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന തലപതി 68 എന്ന് താൽക്കാലികമായി പേരിട്ട ചിത്രലാണ് അഭിനയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.