/indian-express-malayalam/media/media_files/2024/11/26/ExTMDLTW05gYbuK5Uwz4.jpg)
സാമന്ത റൂത്ത് പ്രഭു (ഇൻസ്റ്റഗ്രാം)
തെലുങ്ക് താരം നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്കു നേരിടേണ്ടി വന്ന സാമൂഹിക സമ്മർദ്ദങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് മനസ്സു തുറക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. വിവാഹമോചനത്തിന് ശേഷം താൻ "സെക്കൻഡ് ഹാൻഡ്" എന്ന് ലേബൽ ചെയ്യപ്പെട്ടതിനെ കുറിച്ചും സാമന്ത സംസാരിച്ചു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഇന്ത്യൻ സമൂഹത്തിൽ വ്യാപിച്ചുകിടക്കുന്ന ആഴത്തിലുള്ള പുരുഷാധിപത്യത്തെയും ലൈംഗികതയെയും സാമന്ത ഉയർത്തിക്കാട്ടിയത്.
“ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോൾ, വളരെയധികം നാണക്കേടും അപമാനവും അഭിമുഖീകരിക്കേണ്ടി വരുന്നു. ‘സെക്കൻഡ് ഹാൻഡ്, ‘യൂസ്ഡ്’, ‘പാഴായ ജീവിതം’ എന്നിങ്ങനെ ഒരുപാട് കമൻ്റുകൾ എനിക്ക് കിട്ടാറുണ്ട്. നിങ്ങൾ ഒരു കോണിലേക്ക് തള്ളപ്പെടുകയാണ്, അവിടെ നിങ്ങൾ ഒരു കാലത്ത് വിവാഹിതയായിരുന്നു, നിങ്ങൾ ഒരു പരാജയമാണെന്നൊക്കെ നിങ്ങളെ കൊണ്ട് തോന്നിപ്പിക്കും. അതിലൂടെ കടന്നുപോയ ഓരോ പെൺകുട്ടിയ്ക്കും ഇതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ” ഗലാറ്റ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാമന്ത പറഞ്ഞു.
തന്റെ ഹീലിംഗ് ഘട്ടം കഴിഞ്ഞുവെന്നാണ് സാമന്ത പറയുന്നത്. “ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്. ഞാൻ വളരെയധികം വളർന്നു, ഞാൻ അവിശ്വസനീയമായ രീതിയിൽ ജോലി ചെയ്യുന്നു, എൻ്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിനായി ഞാൻ കാത്തിരിക്കുകയാണ്, ” സാമന്ത കൂട്ടിച്ചേർത്തു.
വിവാഹമോചന സമയത്ത് തനിക്കെതിരെ വിധി പറയുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കുറ്റപ്പെടുത്തണമെന്ന് തനിക്കു തോന്നിയിരുന്നെന്നും എന്നാൽ അതിൽ നിന്നും സ്വയം താൻ പിൻതിരിയുകയായിരുന്നുവെന്നും സാമന്ത പറഞ്ഞു.
“തീർത്തും അസത്യമായ പല കാര്യങ്ങളും എന്നെക്കുറിച്ച് അവർ പറഞ്ഞു. ‘ഇതൊന്നും ശരിയല്ല, ഞാൻ സത്യം പറയട്ടെ’ എന്ന് പറയാൻ ഒരുപാട് പ്രലോഭനങ്ങൾ ഉണ്ടായിട്ടുണ്ട്. വൃത്തികെട്ട കഥകളും പരമമായ നുണകളും പ്രചരിപ്പിക്കപ്പെട്ടപ്പോൾ സത്യം വിളിച്ചു പറയാൻ ശ്രമിച്ച എന്നെ പിന്തിരിപ്പിച്ചത് ഞാനെന്നോടു തന്നെ നടത്തിയ ആത്മഭാഷണങ്ങളാണ്. 'ശരി, നിങ്ങളുടെ കഥയുടെ വശം പുറത്തുപറയണമെന്ന് നിങ്ങൾക്ക് പ്രലോഭനം ചോന്നുന്നു. അതിൽ നിന്ന് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത്? വളരെ ചഞ്ചലമായ ഒരു കൂട്ടം ആളുകളെ നിങ്ങൾ നേടുന്നു. നിങ്ങൾ നിങ്ങളുടെ കഥ പറയുക, അവർ നിങ്ങളെ ഒരു മിനിറ്റോളം സ്നേഹിക്കുകയും മൂന്ന് ദിവസത്തിന് ശേഷം, നിങ്ങൾ എന്തെങ്കിലും മണ്ടത്തരം ചെയ്താൽ, അവർ നിങ്ങളെ വെറുക്കുന്നതിലേക്ക് മടങ്ങുകയും ചെയ്യും. അതിനെ ചെറുക്കാൻ ഞാൻ ആഗ്രഹിച്ചു. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സത്യം അറിയാം എന്ന വസ്തുതയോടെ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ലേ? ആളുകളുടെ വാലിഡേഷൻ വേണമെന്ന പ്രേരണയോട് പോരാടാൻ ഞാൻ ആഗ്രഹിച്ചു. എൻ്റെ ജീവിതകാലം മുഴുവൻ, ഞാൻ സ്നേഹിക്കപ്പെടാനും സാധൂകരിക്കപ്പെടാനും ആഗ്രഹിച്ചിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ ആ ചിന്ത തന്നെ മാറ്റാൻ ഞാൻ തീരുമാനിച്ചു,” സാമന്ത കൂട്ടിച്ചേർത്തു.
Read More
- ശബ്ദം പോര, 'മാർക്കോ'യിൽ നിന്ന് ഡബ്സി പുറത്ത്; പകരം വന്നത് 'കെജിഎഫ്' ഗായകൻ
- 'ജീവിതത്തോളം വിശ്വസിക്കുന്നു, അത്രമാത്രം സ്നേഹിക്കുന്നു;' എ.ആർ റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു
- അപകീർത്തിപരമായ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.