/indian-express-malayalam/media/media_files/gDahw0ALW1f3v9JzxsTe.jpg)
ജൂണ്‍ 21നാണ് ഉള്ളൊഴുക്ക് തിയേറ്ററിലെത്തുന്നത്
'കറി & സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് 'ഉള്ളൊഴുക്ക്.' ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടിയിരുന്നു. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലറിൽ, വെള്ളപ്പൊക്കമുണ്ടാകുന്നതോടെ ശവസംസ്‌കാര ചടങ്ങുകൾ മുടങ്ങുന്നതാണ് പ്രധാന പശ്ചാത്തലം.
ഇപ്പോഴിതാ ചിത്രം കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പറയുകയാണ് നടി സാമന്ത റൂത്ത് പ്രഭു. ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്തയുടെ പ്രതികരണം. പലപ്പോഴും മലയാള സിനിമകൾ കാണുകയും, നല്ല സിനിമകളെ പ്രശംസിക്കുകയും ചെയ്യാറുള്ള നടിയാണ് സാമന്ത.
/indian-express-malayalam/media/post_attachments/0c9e31d3-555.jpg)
ജൂണ്‍ 21നാണ് ഉള്ളൊഴുക്ക് തിയേറ്ററിലെത്തുന്നത്. 2018ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിരാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ സിനിമയാകുന്നത്.
ഷെഹനാദ് ജലാൽ ഛായാഗ്രഹണവും കിരൺദാസ് എഡിറ്റിംഗും ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ എന്നിവർ സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം സുഷിൻ ശ്യാമാണ്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ് സഹനിര്‍മ്മാണം.
Read More
- നിലയുടെ ജീവിതത്തിലെ പുതിയ തുടക്കം; ചിത്രങ്ങളുമായി പേളി
- 'അഹന്തയിൽ നിന്നും മുക്തി നേടുന്നു': തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
- ഷൂട്ടിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറന്നു, സ്പോട്ട് ബോയ് ബോധംകെട്ടു: മെർലിൻ മൺറോ പോസിനെ കുറിച്ച് ഫറാ ഖാൻ
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.