/indian-express-malayalam/media/media_files/2025/07/10/salman-khan-ex-girlfriend-sangeeta-bijlani-birthday-bash-2025-07-10-14-50-28.jpg)
ബുധനാഴ്ചയായിരുന്നു നടി സംഗീത ബിജ്‌ലാനിയുടെ 65-ാം പിറന്നാൾ. മുംബൈയിൽ നടന്ന സംഗീതയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ മുൻ കാമുകനായ ബോളിവുഡ് താരം സൽമാൻ ഖാനും എത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് സൽമാൻ പിറന്നാൾ ആഘോഷത്തിനെത്തിയത്.
സംഗീതയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ നടൻ അർജുൻ ബിജ്‌ലാനിയും എത്തിയിരുന്നു. പാർട്ടിയിൽ നിന്നുള്ള ഫോട്ടോകൾ അർജുൻ പങ്കിട്ടു. ചിത്രങ്ങളിലൊന്നിൽ, സൽമാനും സംഗീതയ്ക്കുമൊപ്പം പോസ് ചെയ്യുന്നതും കാണാം.
Also Read: രാമായണത്തിനായി രൺബീറും സായ് പല്ലവിയും വാങ്ങുന്ന പ്രതിഫലമെത്ര?
സൽമാനും സംഗീതയും ഏകദേശം ഒരു പതിറ്റാണ്ടോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞെങ്കിലും സൗഹൃദം തുടരുകയായിരുന്നു.
Also Read: സൂപ്പർസ്റ്റാർ പിന്മാറിയതോടെ സംവിധായകൻ കടക്കെണിയിൽ, ഒടുവിൽ മകൾ നൃത്തം ചെയ്ത് കുടുംബം പോറ്റി
ഗോൾഡൻ നിറത്തിലുള്ള മിനി സ്കർട്ടും വെള്ള ടോപ്പും ധരിച്ചാണ് സംഗീത പിറന്നാളാഘോഷത്തിനെത്തിയത്. ഈ പ്രായത്തിലും ചെറുപ്പം സൂക്ഷിക്കുന്ന താരത്തെ പ്രശംസിക്കുകയാണ് ആരാധകർ.
സംഗീത-സൽമാൻ ബന്ധം
ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെയാണ് സൽമാനും സംഗീതയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് ഒരു പതിറ്റാണ്ടോളം ഇരുവരും പ്രണയബന്ധം തുടർന്നു. ഇടക്കാലത്ത് ഇരുവരും വിവാഹിതരാകാൻ പോലും തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം വിവാഹം റദ്ദാക്കാൻ സൽമാൻ തീരുമാനിക്കുകയായിരുന്നു.
വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സൽമാൻ തന്റെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കാത്തതിനെയും കുറിച്ച് ഒരിക്കൽ സംഗീത തുറന്നുപറഞ്ഞിരുന്നു. "നിങ്ങൾക്ക് ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയില്ല, കഴുത്ത് അത്ര ആഴത്തിൽ കാണാൻ കഴിയില്ല, വസ്ത്രം ഈ പ്രത്യേക അളവിലും ചെറുതാകാൻ പാടില്ലായിരുന്നു. എനിക്കേറെ പരിമിതികളുണ്ടായിരുന്നു. ഞാൻ ഇപ്പോൾ ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങൾ ധരിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. തുടക്കത്തിൽ ഞാൻ ധരിച്ചിരുന്നു, പക്ഷേ ഒടുവിൽ എനിക്ക് അനുവാദമില്ലായിരുന്നു. അതുകൊണ്ട് അന്ന് എനിക്ക് അൽപ്പം നാണമായിരുന്നു. ഇപ്പോൾ, ഞാൻ അങ്ങനെയൊന്നുമല്ല. ഞാൻ പൂർണ്ണമായും മാറി. ഇനി എനിക്ക് ഭയമില്ല. അന്ന് ഞാൻ വളരെ സംയമനം പാലിച്ചു. എന്റെ ജീവിതത്തിന്റെ ആ ഭാഗം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തായാലും, ഞാൻ അത് മാറ്റി," സംഗീതയുടെ വാക്കുകളിങ്ങനെ.
Also Read: ഫഫാ സൂപ്പറാ; ഫഹദിനായി സ്പെഷൽ പാട്ടൊരുക്കി തമിഴർ; വീഡിയോ
സൽമാനുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം, 1996ൽ സംഗീത മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ വിവാഹം കഴിച്ചു. എന്നാൽ അവരുടെ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. 2019ൽ ഇരുവരും വിവാഹമോചനം നേടി.
കഴിഞ്ഞ കാലത്ത് കയ്പേറിയ പ്രണയം ഉണ്ടായിരുന്നിട്ടും, സൽമാനും സംഗീതയും എപ്പോഴും അടുത്ത സുഹൃത്തുക്കളായി തുടരുന്നു. പല പാർട്ടികളിലും ഇരുവരെയും ഒന്നിച്ച് കാണാറുണ്ട്.
Also Read: അയർലൻഡിലും കയ്യടി നേടി ബേസിൽ; ആ 'കോൺഫിഡൻസി'ന്റെ പകുതി കിട്ടിയിരുന്നെങ്കിലെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.