/indian-express-malayalam/media/media_files/2025/07/10/fafa-song-maareesan-movie-fahadh-faasil-2025-07-10-11-42-48.jpg)
FaFa Song
മലയാളത്തിന്റെ പ്രിയപ്പെട്ട ഫഫയ്ക്കായി തമിഴിൽ ഒരു സ്പെഷൽ ഗാനമൊരുക്കിയിരിക്കുകയാണ് മാരീശൻ സിനിമയുടെ അണിയറപ്രവർത്തകർ. വടിവേലു, ഫഹദ് ഫാസില്‍ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് മാരീശൻ.
Also Read: സൂപ്പർസ്റ്റാർ പിന്മാറിയതോടെ സംവിധായകൻ കടക്കെണിയിൽ, ഒടുവിൽ മകൾ നൃത്തം ചെയ്ത് കുടുംബം പോറ്റി
സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ‘ഫഫ സോങ്’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. മദന്‍ ഗാര്‍ഗിയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് മതിച്ചിയം ബാലയാണ് .ഗാനരംഗത്തിൽ ഉടനീളം അലസനായി നടന്നുപോവുന്ന ഫഹദ് ഫാസിലിനെ കാണാം.
Also Read: രാമായണത്തിനായി രൺബീറും സായ് പല്ലവിയും വാങ്ങുന്ന പ്രതിഫലമെത്ര?
‘മാമന്നന്’ ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരുമിക്കുന്ന ചിത്രമാണ് ‘മാരീശൻ’. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Also Read: ആ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി; ദിയയെ അഭിനന്ദിച്ച് പേളി
സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍.ബി.ചൗധരിയാണ് ചിത്രം നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി കൃഷ്ണ മൂര്‍ത്തിയാണ്. ഛായാഗ്രഹണം കലൈസെല്‍വന്‍ ശിവജി, എഡിറ്റിങ് ശ്രീജിത്ത് സാരംഗ് എന്നിവരും നിർവ്വഹിച്ചു.
Also Read:നഹീന്ന് പറഞ്ഞാ നഹീ; ഇതിപ്പോ രമണനേയും കടത്തിവെട്ടുമല്ലോ; വൈറലായി വിദ്യ ബാലന്റെ റീൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.