scorecardresearch

ആ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി; ദിയയെ അഭിനന്ദിച്ച് പേളി

ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ഇതിനകം യൂട്യൂബില്‍ കണ്ടത് 71 ലക്ഷത്തിലേറെ ആളുകളാണ്. ദിയയെ അഭിനന്ദിച്ച് പേളി മാണി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ഇതിനകം യൂട്യൂബില്‍ കണ്ടത് 71 ലക്ഷത്തിലേറെ ആളുകളാണ്. ദിയയെ അഭിനന്ദിച്ച് പേളി മാണി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Pearle Maaney Diya Krishna

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ  ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.  കേരളത്തിലെ പല ഇൻഫ്ലുവൻസർമാരും മുൻപും ഡെലിവറി വീഡിയോ പങ്കുവച്ചിട്ടുണ്ടെങ്കിലും അതിനൊന്നും ലഭിക്കാത്ത റീച്ചും സ്വീകാര്യതയുമാണ് ദിയയ്ക്ക് ലഭിക്കുന്നത്. 

Advertisment

ദിയയെ അഭിനന്ദിച്ച് നടിയും അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  ദിയയുടെ പ്രസവ വീഡിയോ കണ്ട് താന്‍ കരഞ്ഞുപോയെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ പേളി പറയുന്നത്. 

Also Read: കുഞ്ഞിനൊപ്പം ആദ്യ ചിത്രങ്ങളുമായി ദിയ കൃഷ്ണയും അശ്വിനും

"ഇന്ന്, ഒരു പെണ്‍കുട്ടി അവളുടെ പ്രസവത്തിന്റെ വീഡിയോ പങ്കുവെച്ചത് കണ്ടു. അതെന്നിലുണ്ടാക്കിയ വികാരങ്ങൾ.... ഞാന്‍ കരഞ്ഞു. അതിന്റെ കാരണം അവള്‍ കടന്നുപോയ വേദന മാത്രമായിരുന്നില്ല, ഓരോ നിമിഷവും അവള്‍ കാണിച്ച ധൈര്യം കൂടിയായിരുന്നു. വിറയ്ക്കുന്ന ശ്വാസം, നിശബ്ദമായ കണ്ണുനീര്‍, അവളുടെ ആത്മാവിനുള്ളില്‍ ആഴത്തില്‍ എവിടെനിന്നോ വന്ന നിലവിളി... അതുകഴിഞ്ഞൊരു ഹൃദയമിടിപ്പിന്റെ ശബ്ദം, ഒരു കുഞ്ഞുകരച്ചില്‍...  ഒപ്പം സമയത്തെ പിടിച്ചുനിര്‍ത്തിയ പരിശുദ്ധമായ സ്‌നേഹം. ഈ യാത്രയിലൂടെ കടന്നുപോയ എല്ലാ സ്ത്രീകളേയും ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു. ആ വേദന, ആ പേടി, ആ പ്രതീക്ഷ, ഒപ്പം എങ്ങനെയോ ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്ന, പറഞ്ഞറിയിക്കാനാകാത്ത കരുത്ത്. 

Also Read: കുടുംബം മുഴുവൻ ഡെലിവറി റൂമിൽ, ഇതിൽ കൂടുതൽ ഭാഗ്യമെന്ത് വേണം; ട്രെൻഡിംഗിൽ ഒന്നാമതായി ദിയയുടെ ഡെലിവറി വീഡിയോ

Advertisment

തന്റെ കഥ പങ്കുവെച്ച പെണ്‍കുട്ടിയോട് - നന്ദി. നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്. മറ്റനേകം പേരുടെ ഹൃദയങ്ങളില്‍ നീ ധൈര്യം ജനിപ്പിച്ചു. എല്ലാ അമ്മമാരോടുമാണ്,  ഞാന്‍ നിങ്ങളെ കാണുന്നു, ഞാന്‍ നിങ്ങളെ മനസിലാക്കുന്നു, നിങ്ങളുടെ യാത്രയെ ബഹുമാനിക്കുന്നു," പേളി കുറിച്ചു. 

Also Read: സിനിമയിൽ തുടക്കം കുറിച്ച് വിസ്മയ; ആശംസകളുമായി മോഹൻലാൽ

ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ഇതിനകം യൂട്യൂബില്‍ കണ്ടത് 71 ലക്ഷത്തിലേറെ ആളുകളാണ്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് ദിയയും അശ്വിനും കുടുംബവും പേരു നൽകിയിരിക്കുന്നത്.  

Also Read: പൊതുവേദിയിൽ വിൻസിയോട് ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ; വീഡിയോ

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: