scorecardresearch

പൊതുവേദിയിൽ വിൻസിയോട് ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ; വീഡിയോ

"ഷൈനിന്റെ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനവും ആദരവും തോന്നുന്നു. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ എനിക്കുണ്ട്. അതെന്നും ഒരു കുറ്റബോധത്തോടെ തന്നെ ഓർക്കും," എന്നായിരുന്നു വിൻസിയുടെ മറുപടി

"ഷൈനിന്റെ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനവും ആദരവും തോന്നുന്നു. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ എനിക്കുണ്ട്. അതെന്നും ഒരു കുറ്റബോധത്തോടെ തന്നെ ഓർക്കും," എന്നായിരുന്നു വിൻസിയുടെ മറുപടി

author-image
Entertainment Desk
New Update
Shine Tom Chacko  Apologizes Vincy

Shine Tom Chacko & Vincy Aloshious

നടി വിൻസി അലോഷ്യസിനോട് ക്ഷമ ചോ​ദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒന്നിച്ചൊരു വേദി പങ്കിട്ടപ്പോഴാണ് ഷൈൻ വിൻസിയോട് ക്ഷമ ചോദിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്ന വിൻസിയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും സംഭവവികാസങ്ങൾക്കും ഇടയാക്കിയിരുന്നു.

Advertisment

Also Read: നഹീന്ന് പറഞ്ഞാ നഹീ; ഇതിപ്പോ രമണനേയും കടത്തിവെട്ടുമല്ലോ; വൈറലായി വിദ്യ ബാലന്റെ റീൽ

ആ സംഭവവികാസങ്ങൾക്കെല്ലാം ഒടുവിൽ വിൻസിയും ഷൈനും ഒന്നിച്ച് പൊതുവേദിയിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. "വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു. നമ്മള്‍ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരുപോലെയല്ല. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല', വിൻസിയോട് ക്ഷമ ചോദിച്ചുകൊണ്ട് ഷൈൻ പറഞ്ഞു. 

Also Read: മോഹൻലാലിന്റെ തിരിച്ചുവരവ്, മമ്മൂട്ടിയുടെ പതറൽ; മലയാളസിനിമയുടെ ആദ്യ പകുതിയിങ്ങനെ? ബോക്സ് ഓഫീസ് കണക്കുകൾ

Advertisment

"ഷൈനിന്റെ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനവും ആദരവും തോന്നുന്നു. ഞാനും പെർഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ എനിക്കുണ്ട്. അതെന്നും ഒരു കുറ്റബോധത്തോടെ തന്നെ ഓർക്കും," എന്നാണ് ഷൈനിനു മറുപടി നൽകി കൊണ്ട് വിൻസി പറഞ്ഞത്.

Also Read: ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതൽ ധീരൻ വരെ: സിനിമയിലെ കാൽനൂറ്റാണ്ട്

"അതു പ്രശ്നമില്ല, എന്റെ കുടുംബത്തിനും  ഇക്കാര്യം മനസ്സിലാകും. എന്താണ് ഒരു പെൺകുട്ടിയ്ക്ക് വേദനയാവുന്നതെന്ന് അവർക്കു മനസ്സിലാക്കാൻ പറ്റും," ഷൈൻ പറഞ്ഞു. 

Also Read: രവീണ ടണ്ടന്റെ കടൽക്കരയിലെ 70 കോടിയുടെ ബംഗ്ലാവ് വീട്; ചിത്രങ്ങൾ

Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: