/indian-express-malayalam/media/media_files/2025/07/08/vidya-balan-panjabi-house-reel-2025-07-08-13-58-55.jpg)
Vidya Balan
മലയാളികൾ ആവർത്തിച്ചു ആവർത്തിച്ചു കണ്ട ചിത്രങ്ങളിലൊന്നാവും പഞ്ചാബി ഹൗസ്. ഉണ്ണിയും രമണനും ഷിക്കന്തർ സിംഗും പൂജയും കൈമൾ മാഷും ഗംഗാധരൻ മുതലാളിയുമൊക്കെ ഏതോ ഒരു സമാന്തര യൂണിവേഴ്സിറ്റിയിലെ മനുഷ്യരെ പോലെ ഇന്നും മലയാളികളുടെ മനസ്സിലിടം കണ്ടെത്തിയിട്ടുണ്ട്. അതുമാത്രമല്ല, മലയാളികളുടെ ട്രോളിടങ്ങളിൽ ഇന്നും സജീവമാണ് രമണനും രമണന്റെ മുതലാളിയും പഞ്ചാബി ഹൗസിലെ സിങ്ങുമാരുമൊക്കെ.
ഇപ്പോഴിതാ, പഞ്ചാബി ഹൗസിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച രമണന്റെ ഒരു സീൻ അനുകരിച്ചുകൊണ്ടുള്ള വിദ്യ ബാലന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. 'ചപ്പാത്തി നഹീ..ചോർ ചോർ' എന്ന സംഭാഷണം അനുകരിക്കുന്ന വിദ്യയെ ആണ് വീഡിയോയിൽ കാണാനാവുക.
Also Read: രവീണ ടണ്ടന്റെ കടൽക്കരയിലെ 70 കോടിയുടെ ബംഗ്ലാവ് വീട്; ചിത്രങ്ങൾ
ഇതിപ്പോ രമണൻ മാറി നിൽക്കുമല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ഐശ്വര്യ ലക്ഷ്മി, ദിവ്യ പ്രഭ, മിയ, അനുമോൾ, അഞ്ജു, ആര്യ ബഡായി, മഹിമ നമ്പ്യാർ തുടങ്ങി ഏറെ താരങ്ങൾ വിദ്യയുടെ റീലിനു കമന്റുമായി എത്തിയിട്ടുണ്ട്.
Also Read: പഞ്ചാബി ഹൗസിൽ രമണനെ കൺഫ്യൂഷനിലാക്കിയ 'സോണിയ'; ഓർമ്മയുണ്ടോ ഈ നടിയെ?
1998ൽ റിലീസിനെത്തിയ പഞ്ചാബിഹൗസ് ഇന്നുമേറെ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിലൊന്നാണ്. റാഫി മെക്കാർട്ടിൻ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചത് ന്യൂ സാഗാ ഫിലിംസ് ആയിരുന്നു. ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയമാണ് നേടിയത്.
ദിലീപ്, ഹരിശ്രീ അശോകൻ, മോഹിനി, ജോമോൾ, ലാൽ , ജനാർദ്ദനൻ, തിലകൻ, കൊച്ചിൻ ഹനീഫ, എൻ.എഫ്. വർഗ്ഗീസ്, ഇന്ദ്രൻസ്, നീനാ കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതൽ ധീരൻ വരെ: സിനിമയിലെ കാൽനൂറ്റാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.