Diya Krishna Neeom Aswin Krishna Birth Vlog: ജൂലൈ അഞ്ചിനാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും ഒരു ആൺകുഞ്ഞ് പിറന്നത്. ദിയയുടെ പ്രസവ സമയത്ത് കുടുംബാംഗങ്ങൾ മുഴുവൻ ദിയയ്ക്ക് സപ്പോർട്ടുമായി ഡെലിവറി റൂമിൽ ഉണ്ടായിരുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്‌ളോഗും ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ട്രെൻഡിംഗിൽ ഒന്നാമതായി മാറിയിരിക്കുകയാണ് ഈ വീഡിയോ.
Also Read: ഞങ്ങളുടെ ഓമി എത്തി; ദിയയുടെ കുഞ്ഞിനെ വരവേറ്റ് കുടുംബം
"കുടുംബം മൊത്തം ഡെലിവറി റൂമിൽ കൂടെ ഉണ്ട്. അത് തന്നെ എത്ര ഭാഗ്യം ആണ്," എന്നാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒന്ന്.
നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് അഹാന പോസ്റ്റിൽ വ്യക്തമാക്കുന്നു. "സന്തോഷം കൊണ്ട് കണ്ണുനിറയുക എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഒന്നായിരുന്നു. സങ്കടത്തിലോ ദേഷ്യത്തിലോ മാത്രമാണ് എന്റെ കണ്ണുകൾ നിറഞ്ഞിട്ടുള്ളത്. സന്തോഷം ഇന്നേവരെ എനിക്കൊരു തുള്ളി കണ്ണീരു പോലും സമ്മാനിച്ചിട്ടില്ല.
Also Read: New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 5 ചിത്രങ്ങൾ
എന്നാൽ ഇന്നലെ, ജൂലൈ 5-ന് വൈകുന്നേരം 7:16-ന്, എന്റെ സഹോദരി ഒരു കുഞ്ഞിന് ജന്മം നൽകി. അവൻ ഈ ലോകത്തേക്ക് വരുന്നത് ഞാൻ കണ്ടു. മനുഷ്യന്റെ ജനനം എത്രമാത്രം മാന്ത്രികവും അതിശയകരവുമാണെന്ന് ഞാൻ നേരിട്ടറിഞ്ഞു. എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അംഗത്തെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ കരുതിയ സമയത്താണ് നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതും എന്നെ പലരീതിയിലും അത്ഭുതപ്പെടുത്തിയതും. എന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷം കൊണ്ടുള്ള കണ്ണുനീർ ഞാനറിഞ്ഞു."
"ഇപ്പോൾ, ഈ ഓമനത്തമുള്ള, ശാന്തനായ കുഞ്ഞുവാവയോട് എനിക്ക് അടങ്ങാത്ത സ്നേഹവും ഭ്രാന്തമായ ആരാധനയുമാണ്. അവന്റെ കുഞ്ഞിക്കാലുകളും, അവന്റെ ഗന്ധവും, ചുണ്ടുകളും, കണ്ണുകളും എല്ലാം ഞാൻ ഇതിനോടകം സ്നേഹിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ അവനിലെ എല്ലാത്തിനെയും പ്രണയിക്കാൻ ഞാൻ കാത്തിരിക്കുന്നു! നീയം (ഞങ്ങളുടെ ഓമി) എത്തിച്ചേർന്നു," എന്നാണ് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Also Read: മോഹൻലാൽ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം, മേക്കോവറിലൂടെ വൈറലാകാറുള്ള ഈ നടിയെ മനസിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.