/indian-express-malayalam/media/media_files/2025/03/29/SYY5501HJqq6RXt0iXyr.jpg)
ഫയൽ ഫൊട്ടോ
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ജാമ്യം തേടി പ്രതി ഷെരീഫുൾ ഇസ്ലാം. മുംബൈ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഏപ്രിൽ ഒന്നിന് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കും. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്തത് തെറ്റായ കേസ് ആണെന്നും ഷെരീഫുൾ ഇസ്ലാം ജാമ്യ ഹർജിയിൽ പറഞ്ഞു.
എഫ്‌ഐആറിലെ പ്രസ്താവനകൾ സാങ്കൽപ്പികമാണ്. ജാമ്യം അനുവദിച്ചാൽ കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾ പാലിക്കാമെന്നും പ്രതി ഹർജിയിൽ പറഞ്ഞു. പ്രതി അന്വേഷണവുമായി പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും കൂടുതൽ കാലം തടങ്കലിൽ പാർപ്പിക്കുന്നത് കേസ് അന്വേഷണത്തിന് ഉപകരിക്കില്ലെന്നും അഭിഭാഷകനായ അജയ് ഗവാലി മുഖേന സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ ജനുവരി 19 നാണ് മുംബൈ പൊലീസ് താനെയിൽ നിന്ന് പ്രതിയെ അറസ്റ്റു ചെയ്യുന്നത്. ജനുവരി 16 നായിരുന്നു ബാന്ദ്രയിലെ അപ്പാർട്‌മെന്റിൽ പ്രതി അതിക്രമിച്ചു കയറി സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സ തേടിയ നടൻ, രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമായിരുന്നു ആശുപത്രി വിട്ടത്.
ആക്രമണം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഷെരീഫുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുമ്പ്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പ്രതികളെന്ന് സംശയിച്ച് മറ്റു രണ്ടു പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഹമ്മദ് ഇസ്‌ലാം ബംഗ്ലാദേശ് വംശജനാണെന്നും, 30 കാരനായ ഇയാൾ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
Read More
- മോഹൻലാൽ ആരാധകരെ വഞ്ചിച്ചു, എമ്പുരാനിൽ ഹിന്ദുവിരുദ്ധ അജൻഡ; വിമർശനവുമായി ആർഎസ്എസ് മുഖപത്രം
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.