/indian-express-malayalam/media/media_files/2025/09/24/sai-pallavi-kalaimamani-awards-2025-09-24-15-52-39.jpg)
സായ് പല്ലവി
Kalaimamani Award Winners List: കലാ-സാഹിത്യരംഗത്തെ മികവിന് തമിഴ്‌നാട് സംസ്ഥാനം നൽകുന്ന ഏറ്റവും പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സായ് പല്ലവി. എസ്.ജെ. സൂര്യ, കെ. മണികണ്ഠൻ, വിക്രം പ്രഭു തുടങ്ങിയവരും പുരസ്കാര ജേതാക്കളുടെ പട്ടികയിൽ ഉണ്ട്. 2021, 2022, 2023 വർഷങ്ങളിലെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: കാപ്പി കുടിക്കാനായി മാത്രം 6 മണിക്കൂർ യാത്ര ചെയ്ത് ആഗ്രയിൽ പോവും; ഭക്ഷണപ്രേമത്തെ കുറിച്ച് ബിഗ് ബോസ് താരം: Bigg Boss
ദി ഹിന്ദുവിന്റെ റിപ്പോർട്ടുകൾ പ്രകാരം, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ചലച്ചിത്രകാരൻ എൻ. ലിംഗുസാമി, കലാസംവിധായകൻ ജെ.കെ. എന്നറിയപ്പെടുന്ന എം. ജയകുമാർ, സ്റ്റണ്ട് മാസ്റ്റർ ‘സൂപ്പർ’ സുബ്ബരായൻ എന്നിവരും വിജയികളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ, പിന്നണി ഗായിക ശ്വേത മോഹൻ, നൃത്തസംവിധായകൻ ‘സാൻഡി’ എന്നറിയപ്പെടുന്ന എ. സന്തോഷ് കുമാർ എന്നിവരും പുരസ്കാര ജേതാക്കളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
Also Read: റാണിയുടെ മുടി ശരിയാക്കി, സാരിത്തുമ്പ് ഉയർത്തി പിടിച്ച് ഷാരൂഖ്; റിയൽ ജെന്റിൽമാൻ എന്ന് ആരാധകർ
2021 വർഷത്തിൽ നിന്നുള്ള വിജയികൾ
സായി പല്ലവി (നടി)
എസ്.ജെ. സൂര്യ (നടൻ)
ലിംഗുസാമി (സംവിധായകൻ)
സ്റ്റണ്ട് സുബ്ബരായൻ (ആക്ഷൻ കൊറിയോഗ്രാഫർ)
2022 വർഷത്തിൽ നിന്നുള്ള വിജയികൾ
വിക്രം പ്രഭു (നടൻ)
ജയ ഗുഹനാഥൻ (നടി)
വിവേക് (ഗാനരചയിതാവ്)
ഡയമണ്ട് ബാബു (പിആർഒ കൺസൾട്ടന്റ്)
ടി. ലക്ഷ്മികാന്തൻ (ഫോട്ടോഗ്രാഫർ)
2023 വർഷത്തിൽ നിന്നുള്ള വിജയികൾ
അനിരുദ്ധ് രവിചന്ദർ (സംഗീതസംവിധായകൻ)
ശ്വേത മോഹൻ (ഗായിക)
കെ. മണികണ്ഠൻ (നടൻ)
ജോർജ് മരിയൻ (നടൻ)
Also Read: പുകവലിക്കരുത്, മദ്യപിക്കരുത്, നോൺ വെജ് കഴിക്കരുത്; കാന്താര കാണാൻ നിർദ്ദേശങ്ങൾ, വൈറലായി പോസ്റ്റ്
തമിഴ്‌നാട് സർക്കാർ, കലാസംസ്കാര വകുപ്പിന്റെ ഭാഗമായ ‘തമിഴ്‌നാട് ഇയൽ ഇസൈ നാടക മണ്ഡ്രം’ (സാഹിത്യം, സംഗീതം, നാടകം) ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. കലൈമാമണി അവാർഡുകൾ ഒക്ടോബറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അധ്യക്ഷത വഹിക്കുന്ന ഔദ്യോഗിക ചടങ്ങിൽ വിതരണം ചെയ്യും.
Also Read: ദുൽഖറിന്റെ ഗാരേജിൽ 50 കാറെങ്കിലും കാണും: പൃഥ്വിരാജ് അന്ന് പറഞ്ഞത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.