/indian-express-malayalam/media/media_files/JL3evVSWaAYuyNoQvYds.jpg)
ജുനൈദ് ഖാനൊപ്പം സായ്പല്ലവി
'പ്രേമം' എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കവർന്ന നായികയാണ് സായ്‌പല്ലവി (Sai-Pallavi). വലിയ വിജയം കണ്ട ആ ചിത്രത്തിന് ശേഷം സായ്പല്ലവി തമിഴിലും തെലുങ്കിലും ഒക്കെ തന്റെ പ്രതിഭ തെളിയിച്ചു. ഇപ്പോഴിതാ അങ്ങ് ബോളിവുഡിൽ വരെ എത്തിയിരിക്കുകയാണ് കക്ഷി. അമീർ ഖാന്റെ (Aamir-Khan) മകൻ ജുനൈദ് ഖാനൊപ്പമാണ് (Junaid Khan) സായ്‌പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം. ജുനൈദിന്റെയും ആദ്യ ചിത്രമാണ് ഇത്. ജപ്പാനിൽ നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സിനിമയുടെ നിർമ്മാതാവും കൂടിയായ ആമിർ ഖാൻ ജപ്പാനിലെത്തി, സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ചു.
Aamir Khan with son Junaid Khan & Sai Pallavi seen in Japan shooting for an untitled project produced by Aamir himself..! #junaidkhan#Saipallavi#Aamirkhanpic.twitter.com/tRMjg9o4b3
— Pooja Suniramana (@PoojaSuniramana) February 12, 2024
മലർ മിസ് എന്ന് മലയാളത്തിലേക്ക് തിരിച്ചു വരും?
'പ്രേമ'ത്തിനു ശേഷം ദുൽഖർ സൽമാന്റെ 'കലി', ഫഹദ് ഫാസിലിന്റെ 'അതിരൻ' തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് സായ്പല്ലവി അഭിനയിച്ചത്. ഈ രണ്ടു ചിത്രങ്ങളും വലിയ വിജയം കണ്ടില്ല. 2018നു ശേഷം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല സായ്പല്ലവി എങ്കിലും അവരുടെ മറ്റു ഭാഷാ ചിത്രങ്ങൾക്ക് മലയാളത്തിൽ ആരാധകർ ഏറെയാണ്. പ്രിയപ്പെട്ട മലർ മിസ് എന്ന് മലയാളത്തിലേക്ക് തിരിച്ചു വരും എന്ന ആരാധകരുടെ കാത്തിരിപ്പ് ഒന്ന് കൂടി നീളും എന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഹിന്ദി ചിത്രത്തിന് ശേഷം അവർ വേറെ ഹിന്ദി ചിത്രങ്ങളിൽ ഒന്നും കരാർ ആയിട്ടില്ലെങ്കിലും ഇത് കഴിയുമ്പോൾ തന്നെ അടുത്ത ഹിന്ദി ചിത്രത്തിലേക്ക് അവർ പോകും എന്നാണ് സൂചനകൾ.
Read More Film News Here
- മമ്മൂട്ടി ധരിച്ച ഈ സൺ ഗ്ലാസ്സിന്റെ വിലയറിയാമോ?
- വരുന്നു, സോഷ്യൽ മീഡിയ കത്തിക്കുന്നു, പോകുന്നു, റിപീറ്റ്: വൈറലായി മമ്മൂട്ടി ചിത്രങ്ങൾ
- പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം; പ്രിയപ്പെട്ടവൾക്കൊപ്പം റീലുമായി ഗിന്നസ് പക്രു
- 'ദേ വീണ്ടും പോയി, ഏപ്രിൽ 11നെങ്കിലും തിരിച്ച് വരണെ' എന്നാണ് ആരാധകരുടെ അഭ്യർത്ഥന
- നസ്ലെനെ ഒരുപാട് ഇഷ്ടപ്പെട്ടു, അവനെ ഒന്നു കാണണം: പ്രിയദർശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us