/indian-express-malayalam/media/media_files/2024/10/28/pCddCyHxnLjMVHxgjo0U.jpg)
മണിരത്നം സിനിമകളിൽ നായികയാവാൻ കൊതിക്കാത്ത നടിമാർ കുറവായിരിക്കും. സാക്ഷാൽ മണിരത്നം തന്നെ വേദിയിൽ പരസ്യമായി ഞാൻ നിങ്ങളുടെ വലിയ ഫാനാണെന്നും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞാലോ? അത്തരമൊരു സ്വപ്നതുല്യമായ നിമിഷത്തിനു സാക്ഷിയായ സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഓഡിയോ ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മണിരത്നം.
ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന അമരൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. സായ് പല്ലവിയുടെ വലിയ ആരാധകനാണ് താനെന്നും ഒരിക്കൽ സായ് പല്ലവിക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മണിരത്നം പറഞ്ഞു.
"എന്തു റോൾ കൊടുത്താലും റിയലായി അവതരിപ്പിക്കുന്നയാളാണ് സായ്. ഇപ്പോൾ റിയൽ കഥാപാത്രത്തെ കൊടുത്തിരിക്കുന്നു, എനിക്കുറപ്പുണ്ട് മനോഹരമായി ചെയ്തിട്ടുണ്ടാവുമെന്ന്. ഞാൻ ഒരു വലിയ ഫാനാണ്. ഒരു ദിവസം കൂടെ ജോലി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു," എന്നായിരുന്നു മണിരത്നത്തിന്റെ വാക്കുകൾ.
മണിരത്നത്തിന്റെ വാക്കുകളെ അത്ഭുതത്തോടെയും സന്തോഷത്തോടെയും തൊഴു കൈകളോടെയുമാണ് സായ് പല്ലവി വരവേറ്റത്.
ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് അമരൻ എന്ന ചിത്രത്തിന്റെ പ്രമേയം. ഒക്ടോബർ 31 ന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഈ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.
മേജർ മുകുന്ദ് വരദരാജനാകാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം.
Read More
- പിറന്നാൾ ദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങളുമായി മീനാക്ഷി
- നൻപന് ആശസംകൾ; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.