/indian-express-malayalam/media/media_files/2025/10/01/sai-pallavi-latest-fi-2025-10-01-12-52-07.jpg)
സായ് പല്ലവി
മേക്കപ്പിൻ്റെ കാര്യത്തിൽ ഏറ്റവും സിംപിളാണ് അമരനിലെ നായികയായ സായി പല്ലവി. തൻ്റെ ആദ്യ ചിത്രമായ പ്രേമത്തിലൂടെ മേക്കപ്പില്ലാതെ ആത്മവിശ്വാസത്തോടെ തകർത്തഭിനയിച്ച പല്ലവിയെ ആരാധകർ ഏറ്റെടുത്തിരുന്നു. ഈ സിംപിൾ ലുക്ക് ട്രെൻഡാവുകയും ചെയ്തു. മേക്കപ്പിൻ്റെ അതിപ്രസരമില്ലാതെ സ്വാഭാവിക ചർമ്മമാണ് സ്ക്രീനിൽ സായ് പല്ലവിയെ എന്നും വേറിട്ടു നിർത്തുന്നത്.
മുഖക്കുരുവും അഴിച്ചിട്ട മുടിയുമായി പ്രേമം സിനിമയിൽ തിളങ്ങിയ സായ് പല്ലവി പൊളിച്ചെഴുതിയത് ഏതൊരാളുടേയും സൗന്ദര്യ സങ്കൽപ്പത്തെയാണ്. അതുവരെ മുഖക്കുരുവിനാൽ വല്ലാതെ വിഷമിപ്പിച്ചിരുന്നവർ പെട്ടെന്ന് ഇഷ്ടപ്പെടാൻ തുടങ്ങി. അത് തൻ്റെ ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണെങ്കിലും പലപ്പോഴും സംവിധായകരുടെ നിർദ്ദേശപ്രകാരം താൻ മേക്കപ്പ് പരീക്ഷിക്കാറുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
“പ്രേമത്തിനും അതിനു ശേഷമുള്ള സിനിമകൾക്കും, ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഷൂട്ടുകളിലോ ടെസ്റ്റ് ഷൂട്ടുകളിലോ ഞാൻ മേക്കപ്പ് ചെയ്തിരുന്നു. മിക്ക സംവിധായകരും എന്നോട് മേക്കപ്പ് പരീക്ഷിക്കാൻ പറയുമായിരുന്നു, പക്ഷേ പിന്നീട്, നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞങ്ങൾക്ക് ഇഷ്ടമെന്ന് പറയുമായിരുന്നു” അഭിമുഖത്തിൽ ഫിലിം കമ്പാനിയനോട് പല്ലവി വെളിപ്പെടുത്തി.
Also Read: സായ് പല്ലവിയുടെ ആസ്‌തി എത്രയെന്നറിയാമോ?
"സിനിമയിൽ, വളരെ വ്യത്യസ്തമായ വസ്ത്രധാരണമോ ഹെയർസ്റ്റൈലോ ആവശ്യമില്ലെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അത് കഥാപാത്രത്തെ എങ്ങനെ എഴുതിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഓരോ സിനിമയിലും നിങ്ങളെ വ്യത്യസ്തരായാണ് കാണുന്നത്. വ്യത്യസ്ത വികാരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള അവസരമാണ് ലഭിക്കുന്നത്, അത് നിങ്ങളെ തികച്ചും ഒരു വ്യത്യസ്ത വ്യക്തിയായി തോന്നിപ്പിക്കുന്നു," എന്ന് പല്ലവി കൂട്ടിച്ചേർത്തു.
Also Read: രാമായണത്തിനായി രൺബീറും സായ് പല്ലവിയും വാങ്ങുന്ന പ്രതിഫലമെത്ര?
“ഞാൻ എന്ന വ്യക്തിക്കു വേണ്ടിയാണ് ഞാൻ ചിന്തിക്കുന്നത്, മറുവശം എങ്ങനെയാണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, വളരെയധികം സമ്മർദ്ദമുണ്ടാകാം. മേക്കപ്പ് സഹായിക്കില്ലെന്ന് ഞാൻ പറയുന്നില്ല. അത് നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുവെങ്കിൽ നിങ്ങൾ അത് ചെയ്യണം. പക്ഷേ ഈ രീതിയിൽ എനിക്ക് ആത്മവിശ്വാസം ഉണ്ട്, അതിൽ നന്നായിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു" സായ് പല്ലവി പറഞ്ഞു.
Read More: കലൈമാമണി പുരസ്കാരം സായ് പല്ലവിയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.