/indian-express-malayalam/media/media_files/2025/06/04/esGevE9yjZFzcW5IEBPt.jpg)
Throwback Thursday
/indian-express-malayalam/media/media_files/uploads/2018/08/Sai-Pallavi.jpg)
Throwback Thursday: സിനിമ പലപ്പോഴും അഭിനേതാക്കൾക്കായി അത്ഭുതങ്ങൾ കാത്തുവയ്ക്കാറുണ്ട്. ചെറിയ വേഷങ്ങൾ ചെയ്തും ആൾക്കൂട്ടത്തിലൊരാളായുമൊക്കെ ക്യാമറയ്ക്ക് മുന്നിലെത്തിയ പലരും പിൽക്കാലത്ത് സൂപ്പർ താരങ്ങളായി മാറുന്നതിനു കാലം സാക്ഷിയായിട്ടുണ്ട്. നടി സായ് പല്ലവിയ്ക്കും പറയാനുണ്ട്, സിനിമ തനിക്കായി കാത്തുവച്ച അത്തരമൊരു സർപ്രൈസിന്റെ കഥ.
/indian-express-malayalam/media/media_files/2025/05/28/meera-jasmine-sai-pallavi-kasthooriman-1-367513.jpg)
2003ൽ പുറത്തിറങ്ങിയ 'കസ്തൂരിമാൻ' എന്ന സിനിമ. ലോഹിദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായികാനായകന്മാരായി എത്തിയത് മീരാ ജാസ്മിനും കുഞ്ചാക്കോ ബോബനുമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് കസ്തൂരിമാൻ. പിൽക്കാലത്ത്, ഈ ചിത്രം ഇതേ പേരില്‍ തമിഴിലും ലോഹിത ദാസ് ഒരുക്കുകയുണ്ടായി.
/indian-express-malayalam/media/media_files/2025/05/28/meera-jasmine-sai-pallavi-kasthooriman-3-751996.jpg)
കസ്തൂരിമാനിൽ, മീരാ ജാസ്മിന് പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായി പാട്ടുസീനില്‍ മാത്രം വന്നു പോകുന്ന ഒരു പെൺകുട്ടിയുണ്ട്. അന്ന് പേരുകൊണ്ടോ മുഖം കൊണ്ടോ ഒന്നും ആരാലും അറിയാതെ പോയൊരു പെൺകുട്ടി. ആ പെൺകുട്ടി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ്. മറ്റാരുമല്ല, സായ് പല്ലവിയാണ് ചിത്രത്തിലെ ഡാൻസ് സീനിൽ മീര ജാസ്മിനു പിറകിലായി നൃത്തം വയ്ക്കുന്ന ആ പെൺകുട്ടി. ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് സായ് പല്ലവി അഭിനയിച്ചിരിക്കുന്നത്. മുദ്ര ആര്‍ട്സിന്റെ ബാനറില്‍ എ.കെ. ലോഹിതദാസ് നിര്‍മ്മിച്ച കസ്തൂരിമാന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും ലോഹിതദാസ് തന്നെയായിരുന്നു. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മീരാ ജാസ്മിൻ സ്വന്തമാക്കി.
/indian-express-malayalam/media/media_files/2025/05/09/iPFXeLwiLjkR0vqeIxu8.jpg)
സായ് പല്ലവി പിന്നീട് അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മലർ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടം നേടി. പിന്നീടങ്ങോട്ട് സായ് പല്ലവിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.
/indian-express-malayalam/media/media_files/2025/03/11/sai-pallavi-natural-look-1-447728.jpg)
പ്രേമത്തിൽ അഭിനയിച്ച സമയത്ത് 10 ലക്ഷം രൂപയായിരുന്നു സായ് പല്ലവിയുടെ ശബളം. ഇപ്പോൾ, ബോളിവുഡ് ചിത്രമായ രാമായണയ്ക്ക് 5 കോടിയാണ് സായ് പല്ലവി ശമ്പളമായി കൈപ്പറ്റുന്നത്. രൺബീർ കപൂർ നായകനാവുന്ന ചിത്രത്തിൽ സീതയായാണ് സായ് പല്ലവി അഭിനയിക്കുന്നത്.
/indian-express-malayalam/media/media_files/2024/12/12/h0mE8lbgCVf845YbH4gx.jpg)
അഭിനയം മാത്രമല്ല, നൃത്തം കൂടിയാണ് സായ് പല്ലവിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. പ്രേമത്തിലെ റോക്കാങ്കൂത്ത് മുതല്‍, മാരി 2വിലെ 'റൗഡി ബേബി'യും അതിരനിലെ കളരി ചുവടുകളും അനായാസമായി സായ് പല്ലവി എന്ന നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
/indian-express-malayalam/media/media_files/uploads/2017/10/sai-Its-Challenging-Pregnant-Sai-Pallavi-Embracing-a-Foetus.jpg)
അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങും താരമാണ് സായ്. അടുത്തിടെ കോടികള്‍ ഓഫര്‍ ചെയ്തിട്ടും ഒരു ഫെയര്‍നെസ്സ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.