scorecardresearch

മലയാളം സിനിമയോട് എനിക്ക് ക്രേസ് ഉണ്ട്, മലയാളത്തിലെ ആ യുവ നടനെയും ഇഷ്ടമാണ്: സായ് അഭയങ്കർ

തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനായ സായ് അഭയങ്കർ മലയാള സിനിമയെ കുറിച്ചും തന്റെ പ്രിയപ്പെട്ട നടനെ കുറിച്ചും മനസ്സു തുറക്കുന്നു

തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനായ സായ് അഭയങ്കർ മലയാള സിനിമയെ കുറിച്ചും തന്റെ പ്രിയപ്പെട്ട നടനെ കുറിച്ചും മനസ്സു തുറക്കുന്നു

author-image
Entertainment Desk
New Update
Sai Abhayankar

സായ് അഭയങ്കർ

നോക്കിനിൽക്കെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന, തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനാണ് സായ് അഭയങ്കർ. പത്തൊൻപതുകാരനായ അഭയങ്കറുടെ കട്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. യൂട്യൂബിലും റെക്കോർഡ് വ്യൂസ് ആണ് ഈ ഗാനങ്ങൾ നേടിയത്. കച്ചി സേറ 214 മില്യൺ വ്യൂസും ആസ കൂട 228 മില്യൺ വ്യൂസും നേടി റെക്കോർഡിട്ടു. ഇപ്പോഴിതാ,  എആർ റഹ്മാന് പകരമായി, സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നതും അഭയങ്കർ ആണ്. 

Advertisment

അടുത്തിടെ ഒരു അഭിമുഖത്തിൽ, മലയാള സിനിമയെ കുറിച്ച് അഭയങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിൽ തനിക്ക് ക്രേസ് ഉണ്ട്, മലയാളത്തിൽ നിന്നും തനിക്ക് പ്രൊജക്റ്റ് വന്നിട്ടുണ്ടെന്നും അഭയങ്കർ വെളിപ്പെടുത്തി. 

"മലയാളത്തിൽ വർക്ക് ചെയ്യാൻ എനിക്കിഷ്ടമാണ്. ഒരുപാട് ക്രേസ് ആ ഭാഷയോട് തോന്നിയിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ഓഫർ വന്നിട്ടുണ്ട്." 

ഇഷ്ടപ്പെട്ട  നടൻ ആരെന്ന ചോദ്യത്തിനു നസ്ലെൻ എന്നായിരുന്നു അഭയയുടെ മറുപടി.  "നസ്ലനെ എനിക്ക് വലിയ ഇഷ്ടമാണ്."

Advertisment

ഗായകരായ ടിപ്പുവും ഹരിണിയുമാണ് സായുടെ മാതാപിതാക്കൾ. നാലു വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട് സായ് അഭയങ്കർ. സഹോദരി സായ് സ്മൃതിയും ഗായികയാണ്. അഭയങ്കറുടെ വൈറലായ രണ്ടു പാട്ടുകളിലും കൂടെ പാടിയിരിക്കുന്നത് സഹോദരി സായ് സ്മൃതിയാണ്. 

Read More

Musician Naslen K Gafoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: