/indian-express-malayalam/media/media_files/2025/10/06/mohanlal-rimi-tomy-2025-10-06-11-28-30.jpg)
എത്ര വലിയ സ്റ്റേജിനെയും കയ്യിലെടുക്കാൻ റിമി ടോമിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റാരുമുള്ളൂ. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും മണിക്കൂറുകളോളം എന്റർടെയിൻ ചെയ്യിക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമിയ്ക്ക്. മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഒരോളമാണ്. റിമിയുടെ ഊർജ്ജസ്വലതയും സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവുമൊക്കെ പലപ്പോഴും താരങ്ങൾ വരെ സമ്മതിച്ചു നൽകിയിട്ടുള്ള കാര്യമാണ്. വേദികളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം ചിരിയോടെയും പ്രസരിപ്പോടെയും മാത്രമേ റിമിയെ കാണാനാവൂ.
കഴിഞ്ഞ ദിവസം, ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' എന്ന പരിപാടിയുടെ വേദിയും രസകരമായ ചില നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. റിമിയ്ക്കു മാത്രം കഴിയുന്ന ആ കുസൃതി ചിരിയോടെയാണ് മോഹൻലാലും വേദിയിലുള്ളവരും ആസ്വദിച്ചത്.
Also Read: യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ജപ്പാനിൽ ചുറ്റികറങ്ങി ചാക്കോച്ചനും മഞ്ജു വാര്യരും, ചിത്രങ്ങൾ
സ്റ്റേജിൽ വെച്ച് ഗായകർക്കെല്ലാം കൈകൊടുത്തുകൊണ്ട് മുന്നോട്ടു പോവുകയായിരുന്നു മോഹൻലാൽ. മൃദുല വാര്യർ, മഞ്ജരി, സുജാത, റിമി ടോമി, എം ജി ശ്രീകുമാർ തുടങ്ങി നിരവധി പേർ സ്റ്റേജിലുണ്ടായിരുന്നു. തന്റെ അരികിലേക്ക് മോഹൻലാൽ എത്തിയപ്പോൾ റിമി കുനിഞ്ഞ് താരത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ചു. പക്ഷേ ചിരിയോടെ മോഹൻലാൽ അതു വിലക്കി. അപ്പോഴായിരുന്നു റിമിയുടെ കുസൃതി, ഒരേ ആക്ഷൻ തന്നെ രണ്ടുമൂന്നു തവണ ആവർത്തിക്കുകയായിരുന്നു​ റിമി. ഇതുകണ്ട് മോഹൻലാൽ ചിരിയോടെ റിമിയെ കെട്ടിപിടിച്ചു. ഗായിക സുജാതയടക്കം സ്റ്റേജിൽ നിന്ന എല്ലാവരും ചിരിയോടെയാണ് ഈ മുഹൂർത്തം കണ്ടു നിന്നത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 7790 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
ഏതു വലിയ ആൾക്കൂട്ടത്തിനിടയിലും ചിരി പടർത്താനും രസകരമായ മൊമന്റുകൾ സൃഷ്ടിക്കാനുമുള്ള റിമിയുടെ കഴിവിനെ അംഗീകരിച്ചു കൊടുത്തേ പറ്റൂ എന്നാണ് ആരാധകരുടെ കമന്റുകൾ. എന്തായാലും റിമിയുടെയും മോഹൻലാലിന്റെയും ഈ ക്യൂട്ട് വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Also Read: ബമ്പറിൽ നമ്പറില്ല, നമ്പറു കൊറേ ഇറക്കാനിരുന്നതാ: മീനാക്ഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.