/indian-express-malayalam/media/media_files/2025/10/06/arjun-nair-ahaana-krishna-ishaani-krishna-2025-10-06-11-02-16.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ. അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 7790 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
ഇഷാനിയുടെ സുഹൃത്തായ അർജുന് ആശംസകൾ നേർന്നുകൊണ്ടാണ് അഹാനയുടെ സ്റ്റോറി. "ഹാപ്പി ബർത്ത്ഡേ മൈ കുജൂ. ഒരു വലിയ വഴക്കിൽ നിന്നും തുടങ്ങി, ഇന്ന് വളരെ സ്നേഹിക്കുന്നവരായതു വരെ.... നമ്മൾ ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു," എന്നാണ് അഹാന കുറിച്ചത്.
Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്
വർഷങ്ങളായി ഇഷാനിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് അർജുൻ. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇഷാനിയോ അർജുനോ ഇതുവരെ തങ്ങളുടെ ബന്ധം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
ഇഷാനിയുടെ കുടുംബവുമായും അടുത്ത സൗഹൃദമാണ് അർജുനുള്ളത്. ദിയയുടെ കല്യാണത്തിനും, പ്രഗ്നന്‍സി പൂജയ്ക്കും, വളകാപ്പിനും എന്നു തുടങ്ങി കൃഷ്ണ കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം അർജുനെയും കാണാറുണ്ട്.
Also Read: ഒരമ്മ പെറ്റ അളിയൻമാരാണെന്നേ പറയൂ; വൈറലായി ചിത്രങ്ങൾ
അടുത്തിടെ തങ്ങളുടെ വീട്ടിലെ കിച്ചൻ റീ ഡിസൈൻ ചെയ്തത് അർജുൻ ആണെന്ന് സിന്ധു കൃഷ്ണയും അഹാന കൃഷ്ണയും തങ്ങളുടെ വ്ളോഗിൽ പറഞ്ഞിരുന്നു. അര്‍ജുന്റെ കമ്പനിയാണ് കിച്ചണ്‍ വര്‍ക്കുകളൊക്കെ ചെയ്തതെന്നും ആഗ്രഹിച്ചത് പോലെ എല്ലാം സെറ്റാക്കിയതില്‍ അര്‍ജുനോട് നന്ദി പറയുന്നുവെന്നുമായിരുന്നു സിന്ധു കൃഷ്ണയുടെ വാക്കുകൾ.
വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. ജയറാമും മകൻ കാളിദാസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ആശകൾ ആയിരം’ എന്ന ചിത്രത്തിൽ നായികയായി എത്തുകയാണ് ഇഷാനി ഇപ്പോൾ. വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.
Also Read: ബമ്പറിൽ നമ്പറില്ല, നമ്പറു കൊറേ ഇറക്കാനിരുന്നതാ: മീനാക്ഷി
ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read: നീയെന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നുവെന്ന് ഞാൻ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു: അർജുൻ കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.