/indian-express-malayalam/media/media_files/2025/10/04/meenakshi-2025-10-04-19-51-26.jpg)
ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി.
മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പുകളും പലപ്പോഴും ശ്രദ്ധ കവരാറുണ്ട്. ക്യാപ്ഷൻ നൽകുന്ന കാര്യത്തിൽ രമേഷ് പിഷാരടിയുടെ അനിയത്തിയായി വരും മീനൂട്ടി എന്നാണ് സോഷ്യൽ മീഡിയയുടെ വിശേഷണം.
Also Read: നീ പോയി ലക്ഷ്മിയുടെ കൂടെ സംസാരിക്ക്; ലാലേട്ടനു മുന്നിൽ പരസ്പരം കലഹിച്ച് ആര്യനും ജിസേലും: Bigg Bossmalayalam 7
മലയാളികൾ ഏതാനും മാസങ്ങളായി ആകാംക്ഷയോടെ ഉറ്റുനോക്കിയ കേരള ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പായിരുന്നു ഇന്ന്. വൈറ്റിലയിലെ ഭ​ഗവതി ഏജൻസി വിറ്റ TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. കൊച്ചി നെട്ടൂരിൽ വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം കടാക്ഷിച്ചത്.
ഓണം ബംപർ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് മീനാക്ഷി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓണം ബംപർ നറുക്കെടുപ്പിനായി കാത്തിരുന്നവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നെന്നും പക്ഷേ ഭാഗ്യം തുണച്ചില്ലെന്നുമാണ് രസകരമായ പോസ്റ്റിലൂടെ മീനാക്ഷി പറയുന്നത്.
Also Read: ഇതൊരു ഗെയിമാണ്, അല്ലാതെ ഡേർട്ടി ഗെയിമല്ല; ക്ഷുഭിതനായി മോഹൻലാൽ: Bigg Boss Malayalam 7
"'ബമ്പറിൽ 'നമ്പറില്ല'.... നമ്പറു.... കൊ റെയെറക്കാനിരുന്നതാ.." എന്നാണ് മീനാക്ഷി കുറിച്ചത്. ടിക്കറ്റുമായി വിഷണ്ണയായി ഇരിക്കുന്ന മീനാക്ഷിയേയും ചിത്രത്തിൽ കാണാം.
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. 'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.
Also Read: New OTT Release: മൂന്നുവർഷത്തിനു ശേഷം ആ മലയാള ചിത്രം ഒടിടിയിലേക്ക്, എവിടെ കാണാം?
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗർ' എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
Also Read: New OTT Release: വാരാന്ത്യം ആഘോഷമാക്കാം; ഈ ആഴ്ച ഒടിടിയിലെത്തിയ 12 ചിത്രങ്ങൾക്കൊപ്പം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.