scorecardresearch

New OTT Release: മൂന്നുവർഷത്തിനു ശേഷം ആ മലയാള ചിത്രം ഒടിടിയിലേക്ക്, എവിടെ കാണാം?

Thambachi OTT Release Date & Platform: രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമ്പാച്ചി ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും 

Thambachi OTT Release Date & Platform: രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമ്പാച്ചി ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും 

author-image
Television Desk
New Update
Thambachi OTT release

Thambachi OTT Release Date & Platform

Thambachi OTT Release Date & Platform: രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി. യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'തമ്പാച്ചി'  ഒടിടിയിലേക്ക്. ചിത്രം തിയേറ്ററിലെത്തി മൂന്നുവർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.

Advertisment

Also Read: New OTT Release: വാരാന്ത്യം ആഘോഷമാക്കാം; ഈ ആഴ്ച ഒടിടിയിലെത്തിയ 12 ചിത്രങ്ങൾക്കൊപ്പം

സുധീർ കരമന, ചെമ്പിൽ അശോകൻ, വിജയ സി. സേനൻ, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അഭിനേതാക്കൾ.

ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആർ. അമ്പാടി നിർവ്വഹിച്ചു. സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകർന്നു.

Advertisment

Also Read: ഒരമ്മ പെറ്റ അളിയൻമാരാണെന്നേ പറയൂ; വൈറലായി ചിത്രങ്ങൾ

എഡിറ്റർ- അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ലൂമിനാർ ഫിലിം അക്കാദമി, പ്രൊജക്റ്റ് ഡിസൈനർ- എൻ.എസ്. രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബാലചന്ദ്രൻ മഞ്ചാടി, കല- ശില അനിൽ, മേക്കപ്പ്- സിനി ലാൽ, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്- റംസീൻ ബാവ, ഡിസൈൻ-അനുലാൽ, അസോസിയേറ്റ് ഡയറക്ടർ- സലീഷ് ദേവ പണിക്കർ, രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷജീർ അഴീക്കോട്, പി.ആർ.ഒ. - എ.എസ്. ദിനേശ്. 

Also Read: ആ പ്രണയം ഒടുവിൽ പരസ്യം; വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാവുന്നു

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read:October OTT Release: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന പ്രധാന സിനിമകളും സീരീസുകളും

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: