/indian-express-malayalam/media/media_files/2025/10/04/arjun-kapoor-anshula-2025-10-04-21-24-02.jpg)
ബോണി കപൂറിന്റെയും ആദ്യഭാര്യ മോനയുടെയും മകളായ അൻഷുലയുടെയും രോഹൻ തക്കറിന്റെയും വിവാഹ നിശ്ചയമായിരുന്നു ഒക്ടോബർ രണ്ടിന്. സഹോദരിയ്ക്ക് ആശംസകൾ നേർന്ന് അർജുൻ​ കപൂർ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"എനിക്ക് തോന്നുന്നു, നീ എന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നത് ഞാൻ അംഗീകരിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന്... ഇത് എന്നെ കുറച്ചൊന്ന് തകർക്കും, എന്നാലും നിനക്ക് ചിരി നൽകാൻ കഴിയുന്ന ഒരാളുടെ അടുത്തേക്കാണ് നീ പോകുന്നതെന്നും എനിക്കറിയാം... ഒരുപക്ഷേ എന്റേതുപോലെ അത്രയധികമുണ്ടാവില്ലെങ്കിലും... എങ്കിലും അവൻ അത് ഗംഭീരമായി ചെയ്യും!
Also Read: സ്റ്റെപ്പ് സിസ്റ്ററുടെ വിവാഹചടങ്ങ് ആഘോഷമാക്കി ജാൻവി; ചിത്രങ്ങൾ
ഇപ്പോൾ എനിക്ക് അമ്മയെ കൂടുതൽ മിസ്സ് ചെയ്യുന്നു... പക്ഷെ അമ്മ നിന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും, നിനക്ക് രോഹനെ കണ്ടെത്താൻ സഹായിച്ചുവെന്നും ആ ദിവ്യസ്പർശത്താൽ നിനക്ക് വഴികാട്ടിയാകുന്നുണ്ടെന്നും എനിക്കറിയാം. അമ്മയുടെ അനുഗ്രഹത്തിൽ വിശ്വസിക്കുക, സന്തോഷവതിയായിരിക്കുക.
Also Read: ബോണി കപൂറിൻ്റെ ആദ്യ ഭാര്യയുടെ അതിഥിയായി എത്തി, പിന്നെ വീട്ടുകാരിയായി; ശ്രീദേവിയുടെ വിവാദ പ്രണയകഥ
എന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്നത് മുതൽ ഇപ്പോൾ നിന്റെ പങ്കാളിയെ കണ്ടെത്തിയതുവരെ... എന്റെ അൻഷ് നീ ശരിക്കും വളർന്നു. നിങ്ങൾ ഈ പുതിയ അദ്ധ്യായം ആരംഭിക്കുമ്പോൾ രണ്ടുപേർക്കും എന്റെ സ്നേഹവും ഊഷ്മളമായ ആശംസകളും. കുടുംബത്തിലേക്ക് സ്വാഗതം റോഹൻ. നിങ്ങൾ ഒരു റൈഡിന് തയ്യാറായിക്കോളൂ!," അർജുൻ കുറിച്ചു.
അൻഷുല കപൂറിൻ്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മക്കളായ ജാൻവിയും ഖുഷിയുമെല്ലാം എത്തിയിരുന്നു. സോനം കപൂർ, മഹീപ് കപൂർ, ഷനായ കപൂർ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.
Also Read: New OTT Release: വാരാന്ത്യം ആഘോഷമാക്കാം; ഈ ആഴ്ച ഒടിടിയിലെത്തിയ 12 ചിത്രങ്ങൾക്കൊപ്പം
ബോളിവുഡിലെ വിവാദ പ്രണയകഥകളിൽ ഒന്നാണ് ശ്രീദേവി- ബോണി കപൂർ ലവ് സ്റ്റോറി. ബോണി കപൂർ തന്റെ ആദ്യ ഭാര്യയായ മോണ ഷൗരിയെ ഉപേക്ഷിച്ചാണ് 1996-ൽ ശ്രീദേവിയെ വിവാഹം ചെയ്തത്. മോണ- ബോണി ദമ്പതികളുടെ മക്കളാണ് അർജുൻ കപൂറും അൻഷുലയും. ബോണിയ്ക്കും ശ്രീദേവിയ്ക്കും പിന്നീട് ജാഹ്നവി കപൂർ, ഖുഷി കപൂർ എന്നീ രണ്ട് പെൺമക്കളും ജനിച്ചു.
Also Read: ഇതൊരു ഗെയിമാണ്, അല്ലാതെ ഡേർട്ടി ഗെയിമല്ല; ക്ഷുഭിതനായി മോഹൻലാൽ: Bigg Bossmalayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.