/indian-express-malayalam/media/media_files/2025/10/04/sridevi-boney-kapoor-love-story-2025-10-04-20-26-27.jpg)
ബോളിവുഡിലെ വിവാദ പ്രണയകഥകളിൽ ഒന്നാണ് ശ്രീദേവി- ബോണി കപൂർ ലവ് സ്റ്റോറി. ബോണി കപൂർ തന്റെ ആദ്യ ഭാര്യയായ മോണ ഷൗരിയെ ഉപേക്ഷിച്ചാണ് 1996-ൽ ശ്രീദേവിയെ വിവാഹം ചെയ്തത്. മോണ- ബോണി കപൂർ ദമ്പതികൾക്ക് അർജുൻ കപൂർ, അൻഷുല കപൂർ എന്നിങ്ങനെ രണ്ടു മക്കളാണ് ഉള്ളത്. ബോണിയ്ക്കും ശ്രീദേവിയ്ക്കും പിന്നീട് ജാഹ്നവി കപൂർ, ഖുഷി കപൂർ എന്നീ രണ്ട് പെൺമക്കളും ജനിച്ചു.
Also Read: ഇതൊരു ഗെയിമാണ്, അല്ലാതെ ഡേർട്ടി ഗെയിമല്ല; ക്ഷുഭിതനായി മോഹൻലാൽ: Bigg Bossmalayalam 7
ശ്രീദേവിയും ബോണി കപൂറുമായുള്ള ബന്ധം വർഷങ്ങൾ പഴക്കമുള്ളതാണ്. ബോണി ശ്രീദേവിയെ തന്റെ കുടുംബ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചതോടെയാണ് ആ ബന്ധം തുടങ്ങുന്നത്. ഒരു അഭിമുഖത്തിൽ, പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹനീഫ് സവേരി അവരുടെ വിവാദപരമായ പ്രണയകഥയും അതിന്റെ പ്രത്യാഘാതങ്ങളും തുറന്നു പറഞ്ഞിരുന്നു.
"അവരുടെ പ്രണയം 'മിസ്റ്റർ ഇന്ത്യ'യുടെ ഷൂട്ടിംഗ് സമയത്ത് തുടങ്ങിയതാണെന്ന് ആളുകൾ കരുതുന്നു. അത് ശരിയല്ല. ശ്രീദേവി ചെന്നൈയിൽ നിന്ന് മുംബൈയിൽ വരുമ്പോൾ, മുംബൈയിൽ സ്വന്തമായി വീടില്ലാത്തതിനാൽ, അവർ സീ റോക്ക് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം, ലിഫ്റ്റിൽ വെച്ച് ഒരാൾ അവരോട് മോശമായി പെരുമാറി, അതോടെ അവർ ആ ഹോട്ടലിൽ ഇനി താമസിക്കില്ലെന്ന് ശപഥം ചെയ്തു. അതിനുശേഷം അവർ ജുഹുവിലെ ഒരു ഹോട്ടലിൽ താമസിക്കാൻ തുടങ്ങി. ശ്രീദേവിയുടെ അമ്മയ്ക്ക് കാലിന് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, യുഎസിൽ ചികിത്സ ഏർപ്പാടാക്കാൻ ബോണി കപൂർ മുന്നിട്ടിറങ്ങി," 'മേരി സഹേലി'ക്ക് നൽകിയ അഭിമുഖത്തിൽ ഹനീഫ് സവേരി പറഞ്ഞു.
Also Read: ഞാനൊരു പുതപ്പിട്ടാൽ അത് കണ്ടന്റാവും, പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ഹോട്ട്നസ്സ് വാരി നടന്നാൽ മതി: ജിസേൽ, Bigg Boss Malayalam 7
ആ സമയത്താണ് ബോണി കപൂർ ശ്രീദേവിയെ തൻ്റെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചതെന്ന് സവേരി പറഞ്ഞു. "ശ്രീദേവി കപൂർ കുടുംബ വീട്ടിലേക്ക് താമസം മാറ്റി. അത് ഒരു കൂട്ടുകുടുംബമായിരുന്നു, എല്ലാവരും ഒരേ മേൽക്കൂരയ്ക്ക് കീഴിലായിരുന്നു താമസിച്ചിരുന്നത്. ബോണി കപൂറിൻ്റെ ആദ്യ ഭാര്യയായ മോണ കപൂർ ശ്രീദേവിയെ നന്നായി പരിചരിച്ചു. അവർ ഒരു അതിഥിയായിരുന്നു, പക്ഷേ പ്രണയം അങ്ങനെയാണ് തുടങ്ങിയത്."
അതേസമയം, മുംബൈ സ്ഫോടനങ്ങൾ നടന്നതിനാലാണ് ശ്രീദേവിയെ താനും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് ക്ഷണിച്ചതെന്നാണ് ബോണി കപൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
"ഈ ബോംബ് സ്ഫോടനം നടന്ന സമയത്ത് ശ്രീദേവി എൻ്റെ വീട്ടിൽ വന്നപ്പോൾ അവൾക്ക് അർജുനുമായി നല്ല അടുപ്പമായിരുന്നു. അവൾ അതിഥിയായി താമസിക്കുമ്പോൾ അർജുൻ അവളുടെ പ്രിയങ്കരനായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവനറിയില്ലായിരുന്നു. ആ ദിവസങ്ങൾ ഞാൻ വ്യക്തമായി ഓർക്കുന്നു, പക്ഷേ കാര്യങ്ങൾ നമ്മൾ പ്ലാൻ ചെയ്യുന്ന വഴിക്ക് പോകാറില്ലല്ലോ. അക്കാലത്ത് ശ്രീദേവി സീ റോക്ക് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. സ്ഫോടനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ഉടൻ തന്നെ അവളുടെ അമ്മയെ വിളിച്ച് ശ്രീദേവി അവിടെ താമസിക്കാൻ പാടില്ലെന്ന് നിർബന്ധിച്ചു. അവളെ വീട്ടിലേക്ക് കൊണ്ടുവരാൻ ഞാൻ എൻ്റെ ജോലിക്കാരെ അയച്ചു. അതിനുശേഷം, 1993 മെയ് മാസത്തിൽ 'രൂപ് കി റാണി' റിലീസ് ചെയ്യുന്നത് വരെ ശ്രീദേവി എൻ്റെ വീട്ടിൽ താമസിച്ചു," ചന്ദാ കൊച്ചാറുമായി സംസാരിക്കവെ ബോണി കപൂർ പറഞ്ഞു.
Also Read: New OTT Release: വാരാന്ത്യം ആഘോഷമാക്കാം; ഈ ആഴ്ച ഒടിടിയിലെത്തിയ 12 ചിത്രങ്ങൾക്കൊപ്പം
ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് താൻ മോണയോട് തുറന്നു പറഞ്ഞിരുന്നു എന്നും ബോണി വ്യക്തമാക്കി. "എൻ്റെ ആദ്യ ഭാര്യയോട്, ഞാൻ അത് സമ്മതിച്ചിരുന്നു."
തൻ്റെ വിരലിലെ മോതിരത്തിലേക്ക് ചൂണ്ടി, "ഞാൻ ധരിച്ചിരിക്കുന്ന ഈ മോതിരവും അവൾ (ശ്രീദേവി) ധരിച്ചിരുന്ന മോതിരവും നോക്കൂ. രണ്ടും മോണ വാങ്ങിയതാണ്. ഞാൻ അവളോട് തുറന്നു സംസാരിച്ചു, അതുകൊണ്ടാണ് അവൾ എന്നോടോ മറ്റ് കുട്ടികളോടോ ഒരുതരം വെറുപ്പും കൂടാതെ മക്കളെ വളർത്തിയത്," ബോണി കപൂർ പറഞ്ഞു.
എന്നാൽ ശ്രീദേവിയോട് ആദ്യമായി തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, താൻ വിവാഹിതനാണെന്ന കാരണം പറഞ്ഞ് ശ്രീദേവി മാസങ്ങളോളം തന്നോട് സംസാരിക്കാൻ വിസമ്മതിച്ചുവെന്നും ബോണി കപൂർ കൂട്ടിച്ചേർത്തു.
Also Read: യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ജപ്പാനിൽ ചുറ്റികറങ്ങി ചാക്കോച്ചനും മഞ്ജു വാര്യരും, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.