/indian-express-malayalam/media/media_files/2025/10/03/juhi-chawla-childhood-photo-net-asset-2025-10-03-14-36-29.jpg)
Throwback Thursday
/indian-express-malayalam/media/media_files/2025/10/03/juhi-chawla-1-2025-10-03-15-02-01.jpg)
ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരം, ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, ബിസിനസ് പങ്കാളി... ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജൂഹി ചൗള. ഒന്നാം സ്ഥാനത്ത് 12,490 കോടി ആസ്തിയുമായി നടൻ ഷാരൂഖ് ഖാൻ ആണ് ഉള്ളത്. ഹൃതിക് റോഷൻ (2,160 കോടി), കരൺ ജോഹർ (1,880 കോടി), അമിതാഭ് ബച്ചൻ (1,630 കോടി) എന്നിവരെയെല്ലാം മറികടന്നാണ് ജൂഹി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
/indian-express-malayalam/media/media_files/2025/10/03/juhi-chawla-4-2025-10-03-15-03-15.jpg)
7,790 കോടി രൂപയുടെ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ് ജൂഹി. മലയാള സിനിമയ്ക്കും സുപരിചിതയാണ് ജൂഹി.
/indian-express-malayalam/media/media_files/2025/05/24/a9lsHqDnHqurdMVAAjQt.jpg)
മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായും താരം വേഷമിട്ടിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന സിനിമയിലാണ് ജൂഹി, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി അഭിനയിച്ചത്.
/indian-express-malayalam/media/media_files/2025/10/03/juhi-chawla-3-2025-10-03-15-03-15.jpg)
1980കളിലും 1990കളിലും ബോളിവുഡിലെ സജീവ താരങ്ങളിൽ ഒരാളായിരുന്നു ജൂഹി. പിന്നീട്, 2000ത്തോടെ, താൻ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചു. കഴിഞ്ഞ രണ്ട് വർഷമായി സിനിമകളിൽ സജീവമല്ലെങ്കിലും ബിസിനസ് രംഗത്തെ മികച്ച പ്രകടനത്തിലൂടെയാണ് ജൂഹി ഈ നേട്ടം കൈവരിച്ചത്. ഒരു വർഷം കൊണ്ട് മാത്രം താരം തന്റെ ആസ്തിയിൽ 3,190 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
/indian-express-malayalam/media/media_files/2025/10/03/juhi-chawla-4-2025-10-03-15-03-15.jpg)
ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 അനുസരിച്ച്, ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69% വർദ്ധനവ് രേഖപ്പെടുത്തി. 2024-ൽ 4,600 കോടിയായിരുന്നത് ഒറ്റ വർഷം കൊണ്ട്₹3,190 കോടി വർധിച്ച് നിലവിൽ 7,790 കോടിയായി ഉയർന്നു. ഈ വളർച്ച M3M ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025-ലെ മുൻനിര വനിതകളുടെ പട്ടികയിൽ അവർക്ക് ആറാം സ്ഥാനം നേടിക്കൊടുത്തു.
/indian-express-malayalam/media/media_files/2025/10/03/juhi-chawla-2025-10-03-15-03-15.jpg)
ഭർത്താവ് ജയ് മേത്തയ്ക്കും സഹനടൻ ഷാരൂഖ് ഖാനുമൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൻ്റെ സഹ ഉടമയാണ് ജൂഹി. 2024-ലെ ഐപിഎൽ കിരീട നേട്ടത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നു. ഹൂലിഹാൻ ലോകിയുടെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ സ്റ്റഡി (ജൂൺ 2024) പ്രകാരം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 1,915 കോടി രൂപയാണ് നിലവിൽ മൂല്യമുള്ളത്.
/indian-express-malayalam/media/media_files/2025/10/03/juhi-chawla-5-2025-10-03-15-06-05.jpg)
"വെറും തമാശക്ക്" എന്ന രീതിയിൽ പങ്കെടുത്ത മിസ് ഇന്ത്യ മത്സരമാണ് ജൂഹിയുടെ തലവര മാറ്റിയത്. അതിൽ വിജയിയായതോടെ ജൂഹിയുടെ പാത മാറ്റി, മോഡലിംഗിൻ്റെയും അഭിനയത്തിൻ്റെയും ലോകത്തേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടു. ഹം ഹേ രഹി പ്യാർ കേ, ഖയാമത്ത് സെ ഖയാമത് തക്, യെസ് ബോസ്, ധർ, ബോൽ രാധാ ബോൽ തുടങ്ങിയ ഹിറ്റുകളിലൂടെ ജൂഹി പ്രശസ്തിയിലേക്ക് ഉയർന്നു
/indian-express-malayalam/media/media_files/2025/03/18/KdidsNCjbnEKYjqC7Mq8.jpg)
ജൂഹി ചൗളയുടെ ആസ്തിയുടെ ഒരു പങ്ക് സിനിമയിൽ നിന്നുള്ളതാണ്, എന്നാൽ ഭൂരിഭാഗവും താരത്തിന്റെ വിവിധ വിവിധ ബിസിനസ്സ് സംരംഭങ്ങളിൽ നിന്നുമുള്ളതാണ്. ഷാരൂഖ് ഖാൻ്റെ റെഡ് ചില്ലീസ് ഗ്രൂപ്പിൻ്റെ സഹസ്ഥാപക കൂടിയാണ് ജൂഹി.
/indian-express-malayalam/media/media_files/2025/06/03/g9Gqz11x3R0jD3XXgLGq.jpg)
ഭർത്താവ് ജയ് മേത്തയുടെ മേത്ത ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സൗരാഷ്ട്ര സിമൻ്റ് ലിമിറ്റഡിൻ്റെ ഓഹരി ഉടമ കൂടിയാണ് ജൂഹി. മുംബൈയിലെ ഏറ്റവും പോഷ് ഏരിയയായ മലബാർ ഹില്ലിൽ സ്ഥിതി ചെയ്യുന്ന മേത്തയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലാണ് ദമ്പതികൾ താമസിക്കുന്നത്. മിഡ്-ഡേയുടെ റിപ്പോർട്ട് പ്രകാരം, കെട്ടിടത്തിൽ രണ്ട് നിലകൾ പൂർണമായും ജൂഹിയുടെയും കുടുംബത്തിന്റേതുമാണ്. മേത്തയുടെ ആർട്ട് ശേഖരം സൂക്ഷിക്കാൻ മറ്റു രണ്ട് നിലകളും ഇവിടെയുണ്ട്. പത്താം നിലയിൽ, മറൈൻ ഡ്രൈവിന് അഭിമുഖമായി ഒരു കൂറ്റൻ ടെറസും ജൂഹിയുടെയും മേത്തയുടെയും ഉടമസ്ഥതയിലുണ്ട്.
/indian-express-malayalam/media/media_files/2024/11/13/buMh2lqRVMu12NbUtdX9.jpg)
ജൂഹിയ്ക്കും ജയ് മേത്തയ്ക്കും മുംബൈയിൽ രണ്ട് റെസ്റ്റോറൻ്റുകളും ഉണ്ട്. ഇറ്റാലിയൻ ശൈലിയിലുള്ള ഗുസ്റ്റോസോയും ചിക് ലെബനീസ് റൂ ഡു ലിബാനും. ആർക്കിടെക്ചറൽ ഡൈജസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, പോർബന്തറിലെ ഹിൽ ബംഗ്ലാവിൽ മറ്റൊരു ആഡംബര വീടും ഇവർക്കുണ്ട്. ചന ദാസ്വാട്ടെയാണ് ഈ ആഡംബര വീട് പുനർരൂപകൽപ്പന ചെയ്തത്.
/indian-express-malayalam/media/media_files/2025/10/03/juhi-chawla-7-2025-10-03-15-08-59.jpg)
ജൂഹിയ്ക്ക് റിയൽ എസ്റ്റേറ്റിലും നിക്ഷേപമുണ്ട്. 3.3 കോടി രൂപ വിലമതിക്കുന്ന ആസ്റ്റൺ മാർട്ടിൻ റാപ്പിഡ്, 1.8 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7, 1.7 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, 1.2 വിലയുള്ള ജാഗ്വാർ എക്സ്ജെ, 2 കോടി വിലയുള്ള പോർഷെ കയെൻ എന്നിങ്ങനെ നിരവധി ലക്ഷ്വറി കാറുകളും ദമ്പതിമാരുടെ സ്വകാര്യ ശേഖരത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/10/03/juhi-chawla-6-2025-10-03-15-08-59.jpg)
മാഗി, പെപ്സി, കുർകുറെ, റൂഹ് അഫ്സ, കെല്ലോഗ്സ് ചോക്കോസ്, കെഷ്കിംഗ് ആയുർവേദിക് ഓയിൽ, ഗായ് ബനസ്പതി, അശോക പിക്കിൾസ്, ഇമാമി ബോറോപ്ലസ് തുടങ്ങി നിരവധി നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസഡറുമാണ് ജൂഹി. ജലക് ദിഖ്ലാ ജാ പോലുള്ള റിയാലിറ്റി ഷോകളുടെ വിധികർത്താവായും ജൂഹി തിളങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.