/indian-express-malayalam/media/media_files/2025/03/15/lbQX0yEkHqwBqLj08wgl.jpg)
രേഖയ്ക്ക് കത്തെഴുതി ഷെയ്നിക്കയും അല്ലു ചേട്ടനും രാജുചേട്ടനും
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ എങ്ങും മമ്മൂട്ടി ചേട്ടനും രേഖയും കാതോടു കാതോരവുമൊക്കെയാണ് ചർച്ചാവിഷയം. ചിത്രത്തിലെ ബ്രില്ല്യൻസുകൾ തിരയുന്നവരുടെ തിരക്ക് ഒരു ഭാഗത്ത്. ട്രോളുകൾ ഉണ്ടാക്കുന്നവർ മറുഭാഗത്ത്. അതിനിടിയിൽ ഇതാ, രേഖാചിത്രത്തിലെ മമ്മൂട്ടി ചേട്ടനു പകരം തെന്നിന്ത്യൻ സിനിമയിലെ വിവിധ നടന്മാർ വന്നിരുന്നെങ്കിൽ എന്ന ഭാവനയിൽ വിരിഞ്ഞ രസകരമായൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
കടുത്ത മമ്മൂട്ടി ആരാധകയായ, മമ്മൂട്ടിയെ മമ്മൂട്ടി ചേട്ടൻ എന്ന് വിളിച്ചിരുന്ന രേഖയ്ക്ക് സാക്ഷാൽ മമ്മൂട്ടി എഴുതുന്ന ഒരു കത്തിനെ കുറിച്ചുള്ള പരാമർശമുണ്ട് ചിത്രത്തിൽ. ഈ രംഗത്തിനെയാണ് ഫൺ ഡബ് നടത്തി പുനരാവിഷ്കരിച്ചിരിക്കുന്നത്. രാജു ചേട്ടനും ഷെയ്നിക്കയും അല്ലു ചേട്ടനും ടൊവിനോ ചേട്ടനും സൂര്യ ചേട്ടനും വിജയ് ചേട്ടനുമൊക്കെ വീഡിയോയിൽ വന്നു പോവുന്നുണ്ട്. പൃഥ്വിരാജ്, ഷെയ്ൻ നിഗം, ടൊവിനോ തോമസ്, അല്ലു അർജുൻ, സൂര്യ, വിജയ് എന്നിവരുടെ ശബ്ദമാണ് വീഡിയോയിൽ അനുകരിച്ചിരിക്കുന്നത്.
മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് രേഖാചിത്രം നിർമിച്ചത്. രാമു സുനിലിന്റേതാണ് കഥ. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സോണി ലിവ് ആണ് രേഖാചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളം പതിപ്പിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ എന്നീ പതിപ്പുകളും സോണിലിവിൽ ലഭ്യമാണ്.
Read More
- എമ്പുരാൻ ട്രെയിലർ എപ്പോൾ എത്തും? രാജുവിന്റെ കാര്യങ്ങളെല്ലാം സർപ്രൈസാണെന്ന് നന്ദു
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.