/indian-express-malayalam/media/media_files/2025/01/10/UKHayZ9Pn1tgPMYMDA8t.jpg)
ചിത്രം: എക്സ്
നടി രശ്മിക മന്ദാനയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സൽമാൻ ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം 'സിക്കന്ദറി'ൻ്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. ജിമ്മിൽ പരിശീലിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നടി സുഖം പ്രാപിച്ചുവരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 'കഴിഞ്ഞ ദിവസം രശ്മികയ്ക്ക് ജിമ്മിൽവച്ച് പരിക്കേറ്റിരുന്നു. താരം ഇപ്പോൾ വിശ്രമത്തിലാണ്. സുഖം പ്രാപിച്ചുവരുന്നുണ്ട്. ഷൂട്ടിങ് നടക്കുന്ന സിനിമകളുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഉടൻ അഭിനയിക്കാനാകുമെന്നാണ് പ്രതീക്ഷ,' ഉറവിടം അറിയിച്ചു.
സൽമാനും രശ്മികയ്ക്കും ഒപ്പം സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ തുടങ്ങി വൻതാരനിര അണിനിരക്കുന്ന ചിത്രമാണ് സിക്കന്ദർ. സംവിധായകൻ എ. ആർ മുരുഗദോസ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സന്തോഷ് നാരായണൻ ആണ് ചിത്രത്തിനായി പശ്ചാത്തലസംഗീതമൊരുക്കുന്നത്. സംഗീതം പ്രീതവും എഡിറിങ് മലയാളിയായ വിവേക് ഹർഷനും നിർവഹിക്കുന്നു. സൽമാൻ ഖാനും എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
Read More
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
- ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും;' ഡിക്റ്റക്ടീവ് ഡൊമിനിക്കായി മമ്മൂട്ടി; ട്രെയിലര്‍
- 'കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.