scorecardresearch

3.5 കോടിയുടെ കടം, വീട് നഷ്ടപ്പെട്ടു, കഴിഞ്ഞുകൂടിയത് ഓഡി കാറിൽ:  രഷാമി ദേശായി

 20 രൂപയ്ക്ക് വാങ്ങുന്ന ഭക്ഷണം കഴിച്ചാണ് അന്ന് വിശപ്പ് അടക്കിയിരുന്നതെന്നും രഷാമി

 20 രൂപയ്ക്ക് വാങ്ങുന്ന ഭക്ഷണം കഴിച്ചാണ് അന്ന് വിശപ്പ് അടക്കിയിരുന്നതെന്നും രഷാമി

author-image
Entertainment Desk
New Update
Rashami Desai

ഹിന്ദി സീരിയൽ രംഗത്തെ ശ്രദ്ധേയതാരമാണ് രഷാമി ദേശായി. ജീവിതത്തിൽ നേരിട്ട കടുത്ത സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് രഷാമി നടത്തിയ തുറന്നുപറച്ചിലാണ് ആരാധകരെ ഞെട്ടിക്കുന്നത്. ഒരിക്കൽ വീട് നഷ്‌ടപ്പെടുകയും 3.5 കോടി രൂപയുടെ കടബാധ്യതയുണ്ടാവുകയും ചെയ്തിരുന്നുവെന്നും അക്കാലത്ത് താമസിക്കാൻ വീടില്ലാത്തതിനാൽ നാല് ദിവസത്തോളം താൻ ഉറങ്ങിയത് ഓഡി എ6 കാറിലാണെന്നുമാണ് രഷാമി പറയുന്നത്.  20 രൂപയ്ക്ക് വാങ്ങുന്ന ഭക്ഷണം കഴിച്ചാണ് അന്ന് വിശപ്പ് അടക്കിയിരുന്നതെന്നും രഷാമി കൂട്ടിച്ചേർത്തു. പരസ് ഛബ്രയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രഷാമി. 

Advertisment

നടൻ നന്ദിഷ് സന്ധുവുമായുള്ള വിവാഹമോചനത്തിന് തൊട്ടുപിന്നാലെയാണ് ഇതെല്ലാം സംഭവിച്ചതെന്നും റഷാമി സൂചന നൽകി. “അക്കാലത്ത് ഞാൻ ഒരു വീട് വാങ്ങിയിരുന്നു. എനിക്ക് ഏകദേശം 2.5 കോടി രൂപ വായ്പയുണ്ടായിരുന്നു, അതിനുപുറമെ കടങ്ങളും. എല്ലാം കൂടി ഏതാണ്ട്  3.5 കോടിയ്ക്ക് അടുത്ത് കടം.  എല്ലാം ശരിയാവുമെന്ന് ഞാൻ കരുതി, പക്ഷേ പെട്ടെന്ന് എൻ്റെ ഷോ നിർത്തലാക്കി."

നാല് ദിവസം താൻ റോഡിലായിരുന്നുവെന്നും റഷാമി വെളിപ്പെടുത്തി. "എനിക്ക് ഒരു Audi A6 ഉണ്ടായിരുന്നു, ഞാൻ ആ കാറിൽ ഉറങ്ങും. എൻ്റെ സാധനങ്ങളെല്ലാം മാനേജരുടെ വീട്ടിലായിരുന്നു. എൻ്റെ കുടുംബം എന്നെ പൂർണ്ണമായും അകറ്റിനിർത്തി. അന്നൊക്കെ റിക്ഷകാർക്ക് 20 രൂപയ്ക്ക് ഊണ് കിട്ടും. അതൊരു പ്ലാസ്റ്റിക് ബാഗിലാണ് വരിക, അതിൽ അതിൽ ചോറും ദാലും കാണും, ഒപ്പം രണ്ട് റൊട്ടിയും. പലപ്പോഴും ആ ഭക്ഷണത്തിൽ ചെറിയ കല്ലുകളുണ്ടാവും. പക്ഷേ എന്നിട്ടും ഞാനത് കഴിച്ചു." ആ നാല് ദിവസങ്ങൾ തനിക്കേറെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നുവെന്നും റഷാമി പറഞ്ഞു.

“ഞാൻ വിവാഹമോചനം നേടിയ സമയമായിരുന്നു,  ഞാനെന്റെ പ്രശ്നങ്ങളും സങ്കടങ്ങളും പ്രകടിപ്പിക്കാത്തതിനാൽ സുഹൃത്തുക്കൾക്കും എന്റെ അവസ്ഥ മനസ്സിലായില്ല.  എൻ്റെ തീരുമാനങ്ങളെല്ലാം തെറ്റാണെന്നാണ് എൻ്റെ കുടുംബം കരുതിയിരുന്നത്." സിദ്ധാർത്ഥ് ശുക്ലയ്‌ക്കൊപ്പം അഭിനയിച്ച ഷോ ദിൽ സേ ദിൽ തക്ക് ആരംഭിച്ചതോടെയാണ് കാര്യങ്ങൾ മാറാൻ തുടങ്ങിയതെന്ന് രഷാമി പറഞ്ഞു.

Advertisment

“ഞാൻ എങ്ങനെയൊക്കയോ എൻ്റെ ലോൺ അടച്ചുതീർത്തു, പക്ഷേ ഞാൻ അപ്പോഴും സമ്മർദത്തിലായിരുന്നു. എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. ഞാൻ തുടർച്ചയായി ജോലി ചെയ്തുകൊണ്ടിരുന്നു. ആ സമയത്ത് ഞാൻ മരിക്കുന്നതാണ് നല്ലതെന്നുപോലും ചിന്തിച്ചിരുന്നു,” വൈകാരികമായി രഷാമി പറഞ്ഞു. തൻ്റെ ചില സഹപ്രവർത്തകരും ടീം അംഗങ്ങളും ആ ഘട്ടത്തെ നേരിടാൻ സഹായിച്ചെന്നും തൻ്റെ ഹീലിങ് ഘട്ടത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും രഷാമി കൂട്ടിച്ചേർത്തു. 

കടം വീട്ടാൻ 12 ലക്ഷം കൂടി വേണ്ടിവന്നതിനാൽ ഒടുവിൽ തൻ്റെ ഔഡി എ6, 15 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടി വന്നതായും രഷാമി കൂട്ടിച്ചേർത്തു. അത് കഴിഞ്ഞ് ഇന്നോവ വാങ്ങിയപ്പോൾ അതിലെങ്കിലും കിടക്കാം എന്നായിരുന്നു ചിന്ത, കാരണം ഔഡിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടായിരുന്നുവെന്നും രഷാമി പറഞ്ഞു. 

Read More

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: