scorecardresearch

ആ വീഡിയോ ഡീപ്ഫേക്ക്; മുന്നറിയിപ്പുമായി റൺവീർ സിങ്

രാഷ്ട്രീയ പരാമർശം നടത്തുന്ന വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തി റൺവീർ സിങ്

രാഷ്ട്രീയ പരാമർശം നടത്തുന്ന വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തി റൺവീർ സിങ്

author-image
Entertainment Desk
New Update
Ranveer Sing | Deepfake

ചിത്രം: ഇൻസ്റ്റഗ്രാം

എഐ നിർമ്മിത വ്യാജ വീഡിയോകൾ വലിയ ഭീഷണിയാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. നിരവധി ചലച്ചിത്ര താരങ്ങളുടെ ഡീപ്ഫേക്ക് വീഡിയോകളാണ് അടുത്തിടെ പ്രചരിച്ചത്. ഇതിനെതിരെ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം രൺവീർ സിങിന്റെ ഒരു ഡീപ്ഫേക്ക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Advertisment

രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന തരത്തിലൂള്ള വീഡിയോയാണ് പുറത്തുവന്നത്. നടന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വോയ്‌സ് ക്ലോൺ ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചതെന്നാണ് വിവരം. നടൻ അടുത്തിടെ നടത്തിയ വാരണാസി സന്ദർശനത്തിൽ നിന്നുള്ള വീഡിയോയുടെ യഥാർത്ഥ ശബ്ദം മാറ്റിയാണ് പ്രചരിപ്പിച്ചത്.

വീഡിയോ വൈറലായതോടെ റൺവീർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. "ഡീപ്ഫേക്കുകൾ സൂക്ഷിക്കുക" എന്ന് താരം ഇൻസ്റ്റഗ്രാമിൽ മുന്നറിയിപ്പു നൽകി. ബോളിവുഡ് താരം ആമിർ ഖാന്റെ ഒരു ഡീപ്ഫേക്ക് വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertisment

രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നിലാണ് റൺവീർ അടുത്തതായി അഭിനയിക്കുന്നത്. ദീപിക പദുക്കോൺ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ , ടൈഗർ ഷ്രോഫ്, കരീന കപൂർ ഖാൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More Entertainment Stories Here

deep fake Ranveer Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: