scorecardresearch

രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമോ?: രഞ്ജിനി ജോസ് മറുപടി പറയുന്നു

" ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല." ഗോസിപ്പിനോട് പ്രതികരിച്ച് രഞ്ജിനി ജോസ്

" ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല." ഗോസിപ്പിനോട് പ്രതികരിച്ച് രഞ്ജിനി ജോസ്

author-image
Entertainment Desk
New Update
Ranjini Haridas Ranjini Jose

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്.  മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക്‌ ഗാനം ആലപിച്ചിട്ടുള്ള ഗായിക. പലപ്പോഴും രഞ്ജിനിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും സൈബർ ആക്രമണങ്ങ​ളും നേരിടേണ്ടി വന്നിട്ടുണ്ട്. 

Advertisment

Also Read: വിജയ് യേശുദാസുമായി ഡേറ്റിംഗിലോ? രഞ്ജിനി ജോസ് പറയുന്നു

രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധത്തിലാണ് രഞ്ജിനി ജോസ് എന്ന രീതിയിലും ഗോസിപ്പുകൾ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് രഞ്ജിനി ജോസ് ഇപ്പോൾ. 

"ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം. കൊവിഡിന് ശേഷം ആളുകള്‍ സെന്‍സിറ്റീവും ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവനെന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല, അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. ചിലര്‍ നേരിട്ട് എന്റെയടുത്ത് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിജയ് പത്താം ക്ലാസ് മുതല്‍ എന്റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവനെന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും ഇതൊക്കെ, പക്ഷേ എന്റെ ജീവിതത്തില്‍ നടക്കില്ല."

Also Read: ഒരു വലിയ വഴക്കിൽ തുടക്കം, ഇന്നേറെ പ്രിയപ്പെട്ട​വൻ; ഇഷാനിയുടെ കൂട്ടുകാരന് ആശംസകളുമായി അഹാന

Advertisment

"പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്, നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല." രഞ്ജിനി ജോസിന്റെ വാക്കുകളിങ്ങനെ. രഞ്ജിനി ഹരിദാസിന്റെ പോഡ് കാസ്റ്റിൽ സംസാരിക്കുമ്പോഴായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'റെഡ് ചില്ലീസി'ലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി.

Also Read: എന്റെ കുട്ടികൾക്കൊപ്പമുള്ള യാത്രയോളം സന്തോഷം മറ്റെന്തുണ്ട്: ചിത്രങ്ങളുമായി റിമി ടോമി

പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകർന്നു പാടിയിരിക്കുന്നത്.  

Also Read: ഒരമ്മ പെറ്റ അളിയൻമാരാണെന്നേ പറയൂ; വൈറലായി ചിത്രങ്ങൾ

എൺപതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. 2013ൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ റാംമിനെ രഞ്ജിനി വിവാഹം ചെയ്തു. എന്നാൽ 2018 ല്‍ ഇരുവരും വിവാഹമോചിതയായി. 

Also Read:  അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്

Ranjini Haridas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: